ചെസ് ടൂർണമെന്റ്: ഐസം അബ്ദുൾ ജലീലും തുഹിൻ റോസും ജേതാക്കൾ
1540867
Tuesday, April 8, 2025 6:06 AM IST
മഞ്ചേരി: പതിനൊന്ന് വയസിന് താഴെയുള്ളവരുടെ ജില്ലാ ചെസ് ചാന്പ്യൻഷിപ്പിൽ ഓപ്പണ്‍ വിഭാഗത്തിൽ ഐസം അബ്ദുൾ ജലീലും പെണ്‍കുട്ടികളുടെ വിഭാഗത്തിൽ തുഹിൻ റോസും ജേതാക്കളായി. ഓപ്പണ്‍ വിഭാഗത്തിൽ പി.മുഹമ്മദ് റൈഹാൻ, കെ.എ.നീരവ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പെണ്‍കുട്ടികളുടെ വിഭാഗത്തിൽ നഷ നൗഷാദ്, അദ്വിതി ആശിഷ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഇരുവിഭാഗത്തിലും ആദ്യ രണ്ട് സ്ഥാനക്കാർ സംസ്ഥാന ചാന്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി.
കേരളാ സ്പോർട്സ് കൗണ്‍സിൽ സംസ്ഥാന ചെസ് ടെക്നിക്കൽ കമ്മിറ്റി, മഞ്ചേരി പബ്ലിക് ലൈബ്രറിയും ചേർന്ന് മഞ്ചേരി പബ്ലിക് ലൈബ്രറി ഹാളിലാണ് മത്സരം സംഘടിപ്പിച്ചത്. മഞ്ചേരി പബ്ലിക് ലൈബ്രറി പ്രസിഡന്റ് ഫാറൂഖ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. മുൻ ഡിവൈഎസ്പി ശങ്കരനാരായണൻ സമ്മാനദാനം നിർവഹിച്ചു. ഇ. ശിഹാബുദീൻ, ഡോ. ആശിഷ് നായർ, അഡ്വ. വി.വി. തോമസ്, പി.ബിജു, കെ.സി. ചന്ദ്രൻ, എം. കൃഷ്ണൻ, സക്കീർ ഹുസൈൻ മഞ്ചേരി, കെ.പി.മുഹമ്മദ് മൻസൂർ എന്നിവർ പ്രസംഗിച്ചു.