"എഡ്യൂസിയർ -2025' ഉദ്ഘാടനം ചെയ്തു
1540861
Tuesday, April 8, 2025 6:06 AM IST
പെരിന്തൽമണ്ണ: അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി മലപ്പുറം സെന്ററിലെ (എഎംയു) വിദ്യാഭ്യാസ വകുപ്പ്, വാർഷിക അക്കാഡമിക് പരിപാടിയായ എഡ്യൂസിയർ-2025 സംഘടിപ്പിച്ചു. എഎംയു സെന്റർ ഡയറക്ടർ ഡോ. കെ.പി. ഫൈസൽ ഉദ്ഘാടനം ചെയ്തു. അധ്യാപകർ, വിദ്യാർഥികൾ, വിശിഷ്ടാതിഥികൾ പങ്കെടുത്തു. വിദ്യാഭ്യാസ വകുപ്പിലെ കോഴ്സ് കോഓർഡിനേറ്റർ ഡോ. പി.പി. അബ്ദുൾ ബാസിത് അധ്യക്ഷത വഹിച്ചു.
ഷാമിൽ മുഹമ്മദ് ഇഖ്ബാലിന്റെ ഖുറാൻ പാരായണത്തോടെയാണ് സെഷൻ ആരംഭിച്ചത്. തുടർന്ന് എഡ്യൂസിയർ- 2025 കണ്‍വീനർ ഡോ. പി.എസ്. സബീന, ഡോ. മുഹമ്മദ് അഹ്സം ഖാൻ, ഡോ. ഷാനവാസ് അഹമ്മദ് മാലിക്, ഡോ. വി.കെ. ഹംസ, വിദ്യാർഥി കണ്‍വീനർ ഷാമിൽ മുഹമ്മദ് ഇഖ്ബാൽ എന്നിവർ പ്രസംഗിച്ചു.