പെ​രി​ന്ത​ൽ​മ​ണ്ണ: പ്ര​സി​ദ്ധ​മാ​യ അ​ങ്ങാ​ടി​പ്പു​റം ശ്രീ​തി​രു​മാ​ന്ധാം​കു​ന്ന് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ ഏ​ഴാം​പൂ​രം ഇ​ന്ന്. ഇ​ന്ന​ലെ ശി​വ​ന് ശ്രീ​ഭൂ​ത​ബ​ലി ന​ട​ന്നു. പൂ​ര​ത്തി​ന് ഭ​ഗ​വ​തി​ക്ക് ആ​കെ 21 ആ​റാ​ട്ടും ശി​വ​ന് എ​ട്ടാം​പൂ​ര പ​ക​ൽ​പൂ​രം ഒ​രു ആ​റാ​ട്ടു​മാ​ണ് ന​ട​ത്തു​ന്ന​ത്.

അ​ഞ്ചാം പൂ​ര​ത്തി​ന് ഭ​ഗ​വ​തി​ക്കും ആ​റാം പൂ​ര​ത്തി​ന് ശി​വ​നും ശ്രീ​ഭൂ​ത​ബ​ലി​യും ന​ട​ക്കാ​റു​ണ്ട്. ഇ​ന്ന് രാ​വി​ലെ പ​ന്തീ​ര​ടി​ക്കു​ശേ​ഷം ഭ​ഗ​വ​തി​ക്കും ശി​വ​നും ര​ണ്ട് ആ​ന​പ്പു​റ​ത്തു വ്യ​ത്യ​സ്ത തി​ട​ന്പേ​റ്റി​യാ​ണ് ആ​റാ​ട്ടി​നാ​യി എ​ഴു​ന്ന​ള്ളു​ന്ന​ത്.

ഇ​ന്ന് രാ​വി​ലെ ഏ​ഴി​ന് അ​ങ്ങാ​ടി​പ്പു​റം ശി​വ​ദം ടീ​മി​ന്‍റെ നൃ​ത്ത​മ​ഞ്ജ​രി​യോ​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും. 9.30ന് ​കൊ​ട്ടി​യി​റ​ക്കം. 12.30ന് ​ഭ​ഗ​വ​തി​ക്ക് ഉ​ത്സ​വ​ബ​ലി. വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ​ത്മ​ശ്രീ പ​ണ്ഡി​റ്റ് എം. ​വെ​ങ്കി​ടേ​ഷ്കു​മാ​ർ ധാ​ർ​വാ​ടി​ന്‍റെ ഹി​ന്ദു​സ്ഥാ​നി ക​ച്ചേ​രി അ​ര​ങ്ങേ​റും.

ഏ​ഴാം​പൂ​ര ദി​വ​സ​ത്തെ ആ​ക​ർ​ഷ​ണം രാ​ത്രി 9.30നു​ള്ള വെ​ടി​ക്കെ​ട്ട് ആ​ണ്. തു​ട​ർ​ന്ന് ആ​റാ​ട്ടു​ക​ട​വി​ൽ തൃ​പ്പ​ങ്ങോ​ട് പ​ര​മേ​ശ്വ​ര​ൻ​മാ​രാ​രു​ടെ താ​യ​ന്പ​ക അ​ര​ങ്ങേ​റും. 11നാ​ണ് കൊ​ട്ടി​ക്ക​യ​റ്റം. കി​ഴ​ക്കേ​ന​ട​യി​ൽ ക​ന്പം കൊ​ളു​ത്തു​ന്ന​തോ​ടെ പ​തി​വു​ച​ട​ങ്ങു​ക​ൾ​ക്ക് പ​രി​സ​മാ​പ്തി​യാ​കും.