രോഗികൾക്ക് ദാഹമകറ്റാൻ തണ്ണീർ പന്തൽ
1541135
Wednesday, April 9, 2025 5:52 AM IST
മഞ്ചേരി: കടുത്ത വേനലിൽ രോഗികൾക്ക് ദാഹമകറ്റാൻ തണ്ണീർ പന്തലൊരുക്കി. മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിത്തെുന്ന രോഗികൾക്ക് വേണ്ടി കെഎസ്ടിഎ ഉപജില്ലാ കമ്മിറ്റിയാണ് തണ്ണീർ പന്തൽ സജ്ജമാക്കിയത്.
ജില്ലാ വൈസ് പ്രസിഡന്റ് ടി. രത്നാകരൻ ആശുപത്രി സൂപ്രണ്ട് പ്രഭുദാസിന് ദാഹജലം നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്. ലേ ഓഫീസർ മുജീബ്, സരിത തറമ്മൽപറന്പ്, ഇ. ജ്യോതി, ഇ.ഇ. സ്വപ്ന, ടി. റെജി, കെ. ബിന്ദു, മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു.