കിംസ് അൽശിഫയിൽ ബോധവത്കരണ ശില്പശാല നടത്തി
1540866
Tuesday, April 8, 2025 6:06 AM IST
പെരിന്തൽമണ്ണ: ലോകാരോഗ്യദിനത്തോടനുബന്ധിച്ച് കിംസ് അൽശിഫയിൽ ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു. കിംസ് അൽശിഫ മെഡോറ വിഭാഗത്തിന്റെ കീഴിലുള്ള ഗൈനക്കോളജി, നിയോനാറ്റോളജി, പീഡിയാട്രിക്സ് വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിലാണ് ശില്പശാല നടത്തിയത്.
പെരിന്തൽമണ്ണ താലൂക്കിലെ അങ്കണവാടി ജീവനക്കാർ, ആശാവർക്കർമാർ, കുടുംബശ്രീ യൂണിറ്റിലെ അംഗങ്ങൾ എന്നിവർക്കായി ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. നയൻതാര, പീഡിയാട്രിക്സ് വിഭാഗം മേധാവി ഡോ. അബ്ദുറഹിമാൻ, ഗൈനക്കോളജിസ്റ്റ് ഡോ. ആമിന നൗഷാദ്, ഡോ. ആയിഷ നസ്ന, ഡോ. എം. സഹീർ , ഡോ. റസ്മിയത്ത് മുസ്തഫ, പീഡിയാട്രിക്സ് ഡോക്ടർമാരായ വിഷ്ണു, ആദിൽ, കെ.എം. അകില എന്നിവർ ക്ലാസുകളെടുത്തു.
പരിപാടികളുടെ ഉദ്ഘാടനം കിംസ് അൽശിഫ വൈസ് ചെയർമാൻ ഡോ. പി. ഉണ്ണീന്റെ അധ്യക്ഷതയിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക നിർവഹിച്ചു. ചീഫ് ഓപറേറ്റിംഗ് ഓഫീസർ കെ.സി. പ്രിയൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. മുഹമ്മദ് യഹിയ്യ, കണ്‍സൾട്ടന്റ് നിയോനാറ്റോളജിസ്റ്റ് ഡോ. മൊയ്തീൻ ബാബു എന്നിവർ പ്രസംഗിച്ചു.