സഹവാസ ക്യാന്പും യാത്രയയപ്പും
1540864
Tuesday, April 8, 2025 6:06 AM IST
മേലാറ്റൂർ: നാലാംതരം വരെ പഠനം പൂർത്തിയാക്കിയ ചോലക്കുളം ടി.എം. ജേക്കബ് മെമ്മോറിയൽ എൽപി സ്കൂളിലെ കുട്ടികൾക്കായി നടത്തിയ ദ്വിദിന സഹവാസ ക്യാന്പിന് സമാപനമായി. വിനോദയാത്ര, കലാ-കായിക മത്സരങ്ങൾ, ക്യാന്പ് ഫയർ, രക്ഷിതാക്കൾക്ക് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് എന്നിവയും നടന്നു. സർവീസിൽ നിന്ന് വിരമിക്കുന്ന എഇഒ സക്കീർ ഹുസൈനെ പൊന്നാടയണിയിച്ച് ആദരിച്ചു. കുട്ടികൾക്കുള്ള യാത്രയയപ്പ് ചടങ്ങിനോടനുബന്ധിച്ച് "ഓർമ വൃക്ഷം’ എന്ന പേരിൽ ബഡ് ചെയ്ത പ്ലാവിൻ തൈകൾ വിതരണം ചെയ്തു.
എഇഒ സക്കീർ ഹുസൈൻ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ മാത്യുസെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് കെ. വനജ, പിടിഎ പ്രസിഡന്റ് കെ.കെ. നജ്മുദ്ദീൻ, എംടിഎ പ്രസിഡന്റ് സി. ജസീല എന്നിവർ പ്രസംഗിച്ചു. സ്കൂൾ ലീഡർ കെ. അയാന യാസീൻ, അധ്യാപകരായ കെ.ആർ. അഖിൽ, വി.ശ്രീജ, എ. ശിശിര, എൻ.സുകന്യ എന്നിവർ നേതൃത്വം നൽകി.