ലഹരിക്കെതിരേ യൂത്ത് കോണ്ഗ്രസ് ബോധവത്കരണ ജാഥ നടത്തി
1541126
Wednesday, April 9, 2025 5:48 AM IST
എടക്കര: വഴിക്കടവ് മണ്ഡലം യൂത്ത് കോണ്ഗ്രസ് കമ്മിറ്റി ലഹരിക്കെതിരേ ഫുട്ബോൾ കിക്ക് എന്ന പേരിൽ ബോധവത്കരണ ജാഥ സംഘടിപ്പിച്ചു. നിലന്പൂർ നിയോജക മണ്ഡലം പ്രസിഡന്റ് അമീർ പൊറ്റമ്മൽ ഉദ്ഘാടനം ചെയ്തു.
വഴിക്കടവ് മണ്ഡലം പ്രസിഡന്റ് മാഹിർ മരുത, സെക്രട്ടറിമാരായ ബിജേഷ് ഉണ്ണി, സലിം മരുത ഐ.പി. ഷിബു, റഫീഖ്മോൻ മുണ്ട, ടോം മൊടപൊയ്ക, ജിത്തു നരിവാലമുണ്ട, നബീൽ മാമാങ്കര, സുനീർ മരുത, ഫൈസൽ മാമാങ്കര എന്നിവർ നേതൃത്വം നൽകി.
സമാപന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി അനീഷ് കരുളായി ഉദ്ഘാടനം ചെയ്തു. നാസർ തോട്ടുങ്ങൽ, ഷിജോ മൂത്തേടം, സി.യു. ഏലിയാസ്, ജൂഡി തോമസ്, പി.വി. മാത്യു, മൂപ്ര കുഞ്ഞുട്ടി, ജയ്മോൾ, അസീസ് പുളിയഞ്ചലി, മാനു കോനാടൻ, ജാഫർ തൊട്ടിയിൽ, പി.കെ. റജീബ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.