കുറ്റിപ്പുറം സെന്റ് ജോസഫ് പള്ളിയുടെ പുനർ കൂദാശ കർമം നടത്തി
1540859
Tuesday, April 8, 2025 6:06 AM IST
കുറ്റിപ്പുറം: കുറ്റിപ്പുറം സെന്റ് ജോസഫ് പള്ളിയുടെ പുനർ കൂദാശ കർമവും പരിശുദ്ധ കന്യകാമറിയത്തിന്റെ ഗ്രോട്ടോയും പുനർനിർമിച്ച ശേഷമുള്ള വെഞ്ചരിപ്പും താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ നിർവഹിച്ചു. കുറ്റിപ്പുറത്ത് ദേശീയപാതയുടെ സമീപത്ത് 1988ലാണ് ദേവാലയം ആദ്യമായി നിർമിച്ചത്.
പിന്നീട് 2005ൽ പുതിയ ദേവാലയവും ഗ്രോട്ടോയും പണിയുകയായിരുന്നു. തുടർന്ന്ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പള്ളിയുടെ മുൻവശത്തുള്ള സ്ഥലവും ഗ്രോട്ടോയും പള്ളികെട്ടിടത്തിന്റെ മുൻഭാഗവും സർക്കാർ ഏറ്റെടുത്തു.
ഈ സാഹചര്യത്തിൽ ദേവാലയവും ഗ്രോട്ടോയും പുനർനിർമിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇടവക വികാരി ഫാ. ബോബി പൂവത്തിങ്കലിന്റെ നേതൃത്വത്തിലാണ് നിർമാണ പ്രവൃത്തി പൂർത്തീകരിച്ചത്. കൂദാശ ചടങ്ങിൽ സമീപ ദേവാലയത്തിലെ വൈദികരും സന്യസ്തരും ഇടവക വിശ്വാസികളും പങ്കെടുത്തു.