സിനിമയെ സിനിമയായി കാണാനാകണമെന്ന്
1540862
Tuesday, April 8, 2025 6:06 AM IST
മലപ്പുറം: സിനിമയെ സിനിമയായി കാണാനുള്ള സമചിത്തതയും സഹിഷ്ണുതയും ഭരണാധികാരികൾക്കുണ്ടാകണമെന്ന് മലപ്പുറം രശ്മി ഫിലിം സൊസൈറ്റി നിർവാഹക സമിതി യോഗം കേന്ദ്രസർക്കാരിനെ ഓർമിപ്പിച്ചു.
"എംപുരാൻ’ എന്ന ചലച്ചിത്രത്തിന്റെ ശില്പികൾക്കെതിരേ സ്വീകരിച്ചിരിക്കുന്ന പ്രതികാര നടപടികൾ ഉടൻ അവസാനിപ്പിച്ച് ജനങ്ങളോടു മാപ്പ് പറയാൻ കേന്ദ്രഭരണകൂടം തയാറാകണമെന്നും യോഗം അഭിപ്രായപ്പെട്ടു. ഭീഷണികൾക്കു വഴങ്ങാത്ത കലാകാര സമൂഹമാണ് ഫാസിസത്തെ ചെറുക്കാൻ മുന്നിൽ നിൽക്കേണ്ടത്. ഇതിനായി സിനിമയുൾപ്പെടെയുളള ആവിഷ്കാരങ്ങളെ പ്രയോജനപ്പെടുത്താൻ സാധിക്കണം.
എംപുരാന് എഡിറ്റു ചെയ്യപ്പെടാത്ത തുടർച്ചകളുണ്ടാകണം. പ്രസിഡന്റ് മണന്പൂർ രാജൻബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനിൽ കെ. കുറുപ്പൻ, അഡ്വ. വി.എം. സുരേഷ്കുമാർ, ഹനീഫ് രാജാജി, എൻ .വി. മുഹമ്മദാലി, നൗഷാദ് മാന്പ്ര, ഉസ്മാൻ ഇരുന്പുഴി, കെ. ശശികുമാർ എന്നിവർ പ്രസംഗിച്ചു.