കോണ്ഗ്രസ് ഭാരവാഹികൾ ചുമതലയേറ്റു
1540857
Tuesday, April 8, 2025 6:06 AM IST
മക്കരപ്പറന്പ്: മങ്കട ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് ഉൾപ്പെടെ 35 അംഗ ഭാരവാഹികൾ ചുമതലയേറ്റു. മക്കരപ്പറന്പ് കണ്വൻഷൻ സെന്ററിൽ നടന്ന ചടങ്ങ് കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് പി. രാജീവ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ടി.കെ. ശശീന്ദ്രൻ, എം. മൊയ്തു, ഷാഹിദ് ആനക്കയം, മൻസൂർ പള്ളിപ്പുറം, പി.പി. അയമു, ഇ.പി. സൈനുദീൻ, ശിവദാസ് പിലാപ്പറന്പിൽ, സി. റഷീദ്, ഷഫീഖ്, ബഷീർ മങ്കട തുടങ്ങിയവർ പ്രസംഗിച്ചു.