എട്ടുവയസുകാരന്റെ വിരലിൽ മോതിരം കുടുങ്ങി; രക്ഷകനായി ട്രോമാകെയർ വോളണ്ടിയർ
1541125
Wednesday, April 9, 2025 5:48 AM IST
വണ്ടൂർ: വണ്ടൂർ കുറ്റിയിൽ കാരയ്ക്കപറന്പ് സ്വദേശിയായ എട്ടു വയസുകാരന്റെ കൈവിരലിൽ മോതിരം കുടുങ്ങി.രക്ഷകനായി ട്രോമാകെയർ വോളണ്ടിയർ സി.ടി. ഷാഹുൽ ഹമീദ്. അരമണിക്കൂറോളം നീണ്ട പ്രയത്നത്തിനൊടുവിലാണ് മോതിരം ഊരിയെടുത്തത്.
രലിൽ നീര് വന്നതിനെ തുടർന്ന് കുട്ടിയെ അച്ഛനും അമ്മയും താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ട്രോമാകെയർ വോളണ്ടിയർ ഷാഹുൽ ഹമീദിനെ കുറിച്ച് അറിഞ്ഞത്.
ഇത്തരം കാര്യങ്ങൾക്കായി പ്രത്യേക പരിശീലനം ലഭിച്ച ഷാഹുൽ കുറ്റിയിൽ അങ്ങാടിയിൽ വച്ചാണ് കുട്ടിയുടെ കൈയിൽ കുടുങ്ങിയ മോതിരം ഊരിയെടുത്തത്. വണ്ടൂരിലെ ആംബുലൻസ് ഡ്രൈവർ കൂടിയാണ് ഷാഹുൽ ഹമീദ്.