കെഎംസിസി അംഗങ്ങൾ യോഗം നടത്തി
1540858
Tuesday, April 8, 2025 6:06 AM IST
പെരിന്തൽമണ്ണ: കെഎംസിസിയുടെ പ്രവർത്തനങ്ങൾ പെരിന്തൽമണ്ണ മണ്ഡലത്തിൽ കൂടുതൽ സജീവമാക്കുന്നതിന്റെ ഭാഗമായി വിവിധ ജിസിസി രാജ്യങ്ങളിലെ കെഎംസിസി അംഗങ്ങളുടെ ഈദ് മീറ്റ് അപ്പ് സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി. അബ്ദുൾ ഹമീദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ദുബായ് കെഎംസിസി മണ്ഡലം സെക്രട്ടറി റിയാസ് ചെറുകര അധ്യക്ഷത വഹിച്ചു. നജീബ് കാന്തപുരം എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.
മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് എ.കെ. നാസർ, ജനറൽ സെക്രട്ടറി എസ്.അബ്ദുൾ സലാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ, നജ്മ തബ്ഷീറ, താമരത്ത് ഉസ്മാൻ, ദുബായ് കെഎംസിസി ജില്ലാ വൈസ് പ്രസിഡന്റ് സക്കീർ പാലത്തിങ്ങൽ, ഖത്തർ കെഎംസിസി സ്റ്റേറ്റ് പ്രസിഡന്റ് സലീം നാലകത്ത്, സൗദി കെഎംസിസി ലീഡർ ഷൗക്കത്തലി പിലാക്കൽ, റഷീദ് കീഴിശേരി, ഖത്തർ കെഎംസിസി മണ്ഡലം സെക്രട്ടറി ഫാസിൽ നെച്ചിയിൽ, സലീം താമരത്ത് തുടങ്ങിയവർ പ്രസംഗിച്ചു. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കെഎംസിസിയുടെ പ്രവർത്തനം കൂടുതൽ സജീവമാക്കാനും ലഹരിക്കും മയക്കുമരുന്നിനും എതിരേ പ്രചാരണം നടത്താനും യോഗം തീരുമാനിച്ചു.