ഇലക്ട്രിക് വീൽചെയർ വിതരണം ചെയ്തു
1540860
Tuesday, April 8, 2025 6:06 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരസഭയിൽ ഇലക്ട്രിക് വീൽചെയറുകൾ വിതരണം ചെയ്തു. ഓഫീസ് പരിസരത്ത് നടന്ന പരിപാടി ചെയർമാൻ പി. ഷാജി ഉദ്ഘാടനം ചെയ്തു.
മൂന്ന് പേർക്കാണ് 4.5 ലക്ഷം രൂപ ചെലവഴിച്ച് ഇലക്ട്രിക് വീൽചെയർ നൽകിയത്. വൈസ് ചെയർപേഴ്സണ്‍ എ. നസീറ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍മാരായ അന്പിളി മനോജ്, മുണ്ടുമ്മൽ മുഹമ്മദ് ഹനീഫ, കൗണ്‍സിലർമാർ, നഗരസഭാ സെക്രട്ടറി ജി. മിത്രൻ, ഐസിഡിഎസ് സൂപ്പർവൈസർ സൈനബ എന്നിവർ പങ്കെടുത്തു.