ഡിസാറ്റ് കോളജ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന്
1541128
Wednesday, April 9, 2025 5:48 AM IST
നിലന്പൂർ: വിൻസെൻഷ്യൻ ഫാദേഴ്സിന്റെ നേതൃത്വത്തിലുള്ള നിലന്പൂരിലെ ഡിപോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി (ഡിസാറ്റ്) യുടെ പുതിയ കെട്ടിടം ഇന്ന് വൈകുന്നേരം 4.30ന് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും.
നിലന്പൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഡിപോൾ നഗറിൽ വച്ചാണ് പരിപാടി. മാനന്തവാടി രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം ആശിർവാദ കർമം നിർവഹിക്കും. പി.വി. അബ്ദുൾ വഹാബ് എംപി, എ.പി. അനിൽകുമാർ എംഎൽഎ, സുപ്പീരിയർ ജനറൽ ഡോ. ഫാ. ജോണ്‍ കണ്ടെത്തിൻകര, പ്രൊവിൻഷ്യൽ സുപ്പീരിയർ ഡോ. ഫാ. പോൾപുതുവ,
ഡോ. ഫാ.ജോണ്‍ മംഗലത്ത്, അഡ്വ. ടോം. കെ.തോമസ്, നഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലീം എന്നിവർ പങ്കെടുക്കുമെന്ന് പ്രിൻസിപ്പൽ ഫാ. ഡെയ്സണ്‍ വെട്ടിയാടൻ, കോഴ്സ് കോ ഓർഡിനേറ്റർ പി.എ. അജീഷ്, പിആർഒ ജിജോ സേവ്യർ, സോഷ്യൽ വർക്ക് കോഓർഡിനേറ്റർ സി. ശില്പ എന്നിവർ അറിയിച്ചു.