കെട്ടിട പരിസരത്ത് കഞ്ചാവ് ചെടി കണ്ടെത്തി
1540865
Tuesday, April 8, 2025 6:06 AM IST
ചുങ്കത്തറ: ചുങ്കത്തറയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ പരിസരത്ത് എക്സൈസ് അധികൃതർ കഞ്ചാവ് ചെടി കണ്ടെത്തി. സ്ട്രൈക്കിംഗ് ഫോഴ്സിന്റെ ഭാഗമായി ഇന്നലെ രാത്രി എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. 70 സെന്റീമീറ്റർ ഉയരമുള്ള കഞ്ചാവ് ചെടിക്ക് പതിനേഴ് ശിഖരങ്ങളുണ്ട്.
നിലന്പൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ടി.എച്ച്. ഷെഫീഖ്, പ്രിവന്റീവ് ഓഫീസർ കെ.എ. അനീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ എബിൻ സണ്ണി, എം. രാജേഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഇ.എം. സജിനി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഡ്രൈവർ കെ. രാജീവ് എന്നിവരടങ്ങിയ സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. എക്സൈസ് കേസ് രജിസ്റ്റർ ചെയ്തു.