പാരാലീഗൽ വോളണ്ടിയർമാരെ ക്ഷണിച്ചു
1515078
Monday, February 17, 2025 5:46 AM IST
മഞ്ചേരി: ജില്ലയിലെ കൊണ്ടോട്ടി, തിരൂർ, താനൂർ, പെരിന്തൽമണ്ണ, നിലന്പൂർ, മലപ്പുറം പോലീസ് സബ് ഡിവിഷനുകളിൽ കുട്ടികൾക്ക് നിയമ സഹായം നൽകുന്നതിനായി പാരാലീഗൽ വോളണ്ടിയർമാരെ നിയമിക്കുന്നതിനായി മലപ്പുറം ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി അപേക്ഷ ക്ഷണിച്ചു.
അംഗീകൃത സർവകലാശാല ബിരുദമാണ് യോഗ്യത (എംഎസ്ഡബ്ല്യു ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവർക്ക് മുൻഗണന). നിയമ വിദ്യാർഥികൾക്ക് 18-65 വയസും മറ്റുള്ളവർക്ക് 25-65 വയസുമാണ് പ്രായപരിധി. തെരഞ്ഞെടുക്കപ്പെടുന്നവർ ഒരു വർഷത്തേക്ക് പാനലിൽ ഉൾപ്പെടും. പാനലിൽ നിന്ന് റൊട്ടേഷൻ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഡ്യൂട്ടി എടുക്കുന്ന ദിവസം നാഷണൽ ലീഗൽ സർവീസസ് അഥോറിറ്റി പാരാ ലീഗൽ വോളണ്ടിയർമാർക്ക് അനുവദിച്ച ഹോണറേറിയം ലഭിക്കും.
അപേക്ഷകർ 28 നകം മലപ്പുറം ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിയിൽ രേഖകളുടെ പകർപ്പുകൾ സഹിതം സെക്രട്ടറി, ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി ജില്ലാ കോടതി സമുച്ചയം, കച്ചേരിപ്പടി, മഞ്ചേരി 676121 വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. ഫോണ് : 9188127501.