കുഴിമണ്ണയിൽ പകർച്ചവ്യാധി പ്രതിരോധം
1515077
Monday, February 17, 2025 5:45 AM IST
കിഴിശേരി: കിഴിശേരി ഗ്രാമപഞ്ചായത്തിന്റെ പകർച്ചവ്യാധി പ്രതിരോധ പദ്ധതിയുടെ ഭാഗമായി കുഴിമണ്ണ കുടുംബാരോഗ്യ കേന്ദ്രം കുഴിയൻപറന്പ് ജിഎൽപി സ്കൂളിൽ ആരോഗ്യസദസ് സംഘടിപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സണ് ആസ്യ ഹംസ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം സീമുക്കുട്ടി അധ്യക്ഷത വഹിച്ചു.
ഹെൽത്ത് ഇൻസ്പെക്ടർ സി.കെ. നാസർ അഹമ്മദ്, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ. ചൈത്ര എന്നിവർ ബോധവത്കരണ ക്ലാസെടുത്തു. പ്രധാനാധ്യാപിക കെ. പുഷ്പ, പിടിഎ പ്രസിഡന്റ് നിസാർ പൊക്കനാളി, എംടിഎ പ്രസിഡന്റ് എം. റീജ, സ്റ്റാഫ് സെക്രട്ടറി എം.ഒ. ശബ്ന എന്നിവർ പ്രസംഗിച്ചു.