വണ്ടൂരിൽ സ്റ്റേഡിയം നിർമിക്കുന്നു
1515076
Monday, February 17, 2025 5:45 AM IST
വണ്ടൂർ: കായിക വകുപ്പ് വണ്ടൂർ വിഎംസി മൈതാനത്ത് നിർമിക്കുന്ന ആധുനിക സ്റ്റേഡിയത്തിന്റെ നിർമാണ പ്രവൃത്തികൾക്ക് തുടക്കമായി. വിഎംസി ഓപ്പണ്‍ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കായിക മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.
ആറ് കോടി 78 ലക്ഷം ചെലവിലാണ് നിർമാണം. ഇതിൽ രണ്ടുകോടിയുടെ ആദ്യഘട്ട നിർമാണത്തിന്റെ ഉദ്ഘാടനമാണ് നടന്നത്. കായികവകുപ്പിന്റെ കീഴിലുള്ള സ്പോർട്സ് കേരള ഫൗണ്ടേഷനാണ് സ്റ്റേഡിയത്തിന്റെ നിർമാണ ചുമതല. എ.പി. അനിൽകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ.ടി. അജ്മൽ പ്രസംഗിച്ചു.
കായിക വകുപ്പ് ചീഫ് എൻജിനിയർ പി.കെ. അനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. സീന, വൈസ് പ്രസിഡന്റ് പട്ടിക്കാടൻ സിദീഖ്, വാർഡ് അംഗങ്ങളായ ഇ. സിത്താര, കാപ്പിൽ മൻസൂർ, എസ്എംസി ചെയർമാൻ ഷൈജൽ എടപ്പറ്റ, പിടിഎ പ്രസിഡന്റ് എ.കെ. ശിഹാബുദീൻ, സിറാജ് പനോലൻ, ഇ.പി. ഫിറോസ്, അനീസ് വാളശേരി, ശിഹാബ് മുക്കണ്ണൻ, കെ. അഷ്റഫ്, ഹൈദരാലി പുന്നപ്പാല, വി. ഷാനവാസ് എന്നിവർ പങ്കെടുത്തു.