"പെൻഷൻ പരിഷ്കരണ കമ്മീഷനെ നിയമിക്കണം’
1515075
Monday, February 17, 2025 5:45 AM IST
പെരിന്തൽമണ്ണ: 2024 പ്രാബല്യത്തിൽ പുതിയ പെൻഷൻ പരിഷ്കരണ കമ്മീഷനെ നിയമിക്കണമെന്ന്കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പെരിന്തൽമണ്ണ ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. ഇ.കെ. ശ്രീകുമാരൻ നഗറിൽ (ഫാത്തിമ മെമ്മോറിയൽ ഹൈസ്കൂൾ കരിങ്കല്ലത്താണി) ജില്ലാ ജോയിന്റ് സെക്രട്ടറി ഇ. ഉണ്ണികൃഷ്ണൻ നന്പൂതിരി സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.പി. രമണൻ എം.ടി അനുസ്മരണം നടത്തി.
കെ. രാധാകൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും കെ. പ്രസാദ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കീഴാറ്റൂർ അനിയൻ, എസ്. മധുസൂദനൻ, മാധവൻ കൂരിയാടി, പി.എൻ. ശോഭന എന്നിവരായിരുന്നു പ്രസീഡിയം. വിശ്വനാഥൻ ആചാരി, ജി. വേണുഗോപാൽ, രുക്മിണി, സുദർശനൻ, ശിവപ്രസാദ്, ടി. ശ്രീധരൻ, പി.കെ. മുഹമ്മദ്കുട്ടി, പി. സുരേന്ദ്രനാഥ്, ഉണ്ണികൃഷ്ണൻ, എം.പി. അംബികാദേവി, ടി. വാസു എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: കീഴാറ്റൂർ അനിയൻ (പ്രസിഡന്റ്), കെ. രാധാകൃഷ്ണൻ (സെക്രട്ടറി), കെ. പ്രസാദ് (ട്രഷറർ). കേരളത്തോടുള്ള കേന്ദ്രത്തിന്റെ പകപോക്കൽ അവസാനിപ്പിക്കുക, തടഞ്ഞുവച്ച പദ്ധതിവിഹിതം അനുവദിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.