വണ്ടൂർ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ നടത്തി
1514049
Friday, February 14, 2025 4:00 AM IST
വണ്ടൂർ: വണ്ടൂർ ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വികസന സെമിനാർ പഞ്ചായത്ത്ഹാളിൽ വച്ച് നടന്നു. പഞ്ചായത്ത് പ്രസിഡന്റ് വി.എം. സീന ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് സിദ്ധീഖ് പട്ടിക്കാടൻ, സ്ഥിരംസമിതി അധ്യക്ഷരായ വി. ജ്യോതി, ഇ. തസ്നിയ ബാബു, സി.ടി.പി. ജാബിർ, മെമ്പർമാരായ ഷൈജൽ എടപ്പറ്റ , അരിമ്പ്ര മോഹനൻ, റസാബ്, സി. സ്വമിദാസൻ, വി.എ.കെ. തങ്ങൾ, കാപ്പിൽ മുരളി, കെ.ടി. മുഹമ്മദലി എന്നിവർ പ്രസംഗിച്ചു.