എംഇഎസ് മമ്പാട് കോളജ് മെറിറ്റ് ഡേ ആചരിച്ചു
1514048
Friday, February 14, 2025 4:00 AM IST
നിലമ്പൂര്‍: എംഇഎസ് മമ്പാട് കോളജില്‍ മെറിറ്റ് ഡേ ആചരിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തെ കാമ്പസിലെ മികച്ച നേട്ടങ്ങളെ അനുമോദിക്കുന്ന "മെറിറ്റ് ഡേ' എംഇഎസ് ജനറല്‍ സെക്രട്ടറി കെ.കെ. കുഞ്ഞുമൊയ്തീന് ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ അക്കാദമിക് വര്‍ഷം ഉയര്‍ന്ന മാര്‍ക്ക് നേടി സ്വര്‍ണ മെഡല്‍ നേടിയ മുപ്പതോളം വിദ്യാര്‍ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ്, വിവിധ യൂണിവേഴ്സിറ്റികളില്‍ നിന്ന് പിഎച്ച്ഡി കരസ്ഥമാക്കിയ അധ്യാപകര്‍, വിദേശ യൂണിവേഴ്സിറ്റികളില്‍ കോഴ്സ് പൂര്‍ത്തിയാക്കിയവര്‍, മികച്ച പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചവര്‍, ദേശീയ സ്കോളര്‍ഷിപ്പ് ലഭിച്ച വിദ്യാര്‍ഥികള്‍, കലാരംഗത്തും കായികരംഗത്തും മികവ് തെളിയിച്ച വിദ്യാര്‍ഥികള്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
ചടങ്ങിൽ എംഇഎസ് സീനിയര്‍ വൈസ് പ്രസിഡന്റ് ഇ.പി. മോയിന്‍കുട്ടി അധ്യക്ഷത വഹിച്ചു. എംഇഎസ് സംസ്ഥാന ഖജാന്‍ജി ഒ.സി. സലാഹുദ്ധീന്‍ മുഖ്യാതിഥിയായി. എഴുത്തുകാരന് എ.പി. അഹമ്മദ് എന്‍ഡോവ്മെന്റ് പ്രസംഗം നിര്‍വഹിച്ചു.
എംഇഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് യു. മുഹമ്മദ് ഷാഫി, കോളജ് മാനേജ്മെന്റ് സെക്രട്ടറി പ്രഫ. ഒ.പി. അബ്ദുറഹിമാന്, പ്രിന്‍സിപ്പല്‍ ഡോ. പി.പി. മന്‍സൂര്‍ അലി, ഡോ. എം.കെ. സാബിക്, ഡോ. പി.കെ. അഷ്റഫ്, ഖജാന്‍ജി പി. മുഹമ്മദ്, ജോയിന്റ് സെക്രട്ടറി പ്രഫ. ഇസ്മായില്‍ സക്കറിയ, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജാഫറലി എന്നിവര്‍ സംസാരിച്ചു.