ചാലിയാറില്‍ പുലിയെ പിടിക്കാന്‍ കൂട് സ്ഥാപിക്കണമെന്ന്
1514044
Friday, February 14, 2025 3:54 AM IST
നിലമ്പൂര്‍: ചാലിയാറില്‍ പുലി സാന്നിധ്യമുള്ളിടത്ത് കൂട് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സിപിഎം വനംവകുപ്പിന് നിവേദനം നല്കി. സിപിഎം ചാലിയാര്‍ ലോക്കല്‍ സെക്രട്ടറി എം. വിശ്വനാഥന്റെ നേതൃത്വത്തിലാണ് അകമ്പാടം വനംസ്റ്റേഷന് ഫോറസ്റ്റ് ഓഫീസര്‍ നിധിന് നിവേദനം നല്‍കിയത്.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുലിയെ കണ്ടതായി നാട്ടുകാരും ടാപ്പിംഗ് തൊഴിലാളികളും പറയുകയും ഒന്നിലേറെ സ്ഥലത്ത് പുലിയുടെ കാല്‍പ്പാടുകള്‍ വനംവകുപ്പ് സ്ഥിരീകരിക്കുകയും ചെയ്തതോടെയാണ് സിപിഎം പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിക്കണമെന്നും റോഡിന്റെ സൈഡുകളില്‍ ഹൈമാസ്റ്റ് വിളക്കുകള്‍ സ്ഥാപിക്കണമെന്നും റോഡുകളുടെ ഇരുവശത്തുമുള്ള വനഭാഗങ്ങളിലെ അടിക്കാടുകള്‍ വെട്ടി നീക്കണമെന്നും ആവശ്യപ്പെട്ടിട്ടുള്ളത്.
ലോക്കല്‍ സെക്രട്ടറിക്ക് പുറമെ ചാലിയാര്‍ ഗ്രാമപഞ്ചായത്തംഗം പി.ടി. ഉസ്മാന്, പി. ജനാര്ദ്ദനന്, പ്രമീള, തിത്തുണ്ണി, ശങ്കരന് മണ്ണുപ്പാടം, ഹമീദ് അകമ്പാടം ഉള്‍പ്പെടെ നിരവധി നേതാക്കള്‍ നിവേദന സംഘത്തിലുണ്ടായിരുന്നു.
നിവേദനം ബന്ധപ്പെട്ടവര്‍ക്ക് കൈമാറുമെന്ന് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പറഞ്ഞു. പുലി ഭീതിയില്‍ കഴിയുന്ന ചാലിയാര്‍ പഞ്ചായത്തിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ പുലിയെ പിടികൂടാന്‍ കൂട് അടിയന്തരമായി സ്ഥാപിക്കണമെന്ന് ചാലിയാര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് തോണിയില്‍ സുരേഷും ആവശ്യപ്പെട്ടു.