സാംസ്കാരിക കേന്ദ്രത്തിന് ശിലയിട്ടു
1514043
Friday, February 14, 2025 3:54 AM IST
മഞ്ചേരി: എളങ്കൂര്‍ മുസ്ലിംലീഗ്, യൂത്ത് ലീഗ്, എസ്ടിയു, എംഎസ്എഫ് കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ സാംസ്കാരിക നിലയത്തിന് തറക്കല്ലിട്ടു. മേഖലയില്‍ മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആസ്ഥാനമാകുന്ന രീതിയിലാണ് സാംസ്കാരിക നിലയം ഉയര്‍ന്നു വരിക. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ തറക്കല്ലിടല്‍ കര്‍മം നിര്‍വഹിച്ചു.
റിലീഫ് പ്രവര്‍ത്തന സെന്റര്‍, റീഡിംഗ് ഏരിയ, ഓഫീസ് റൂം എന്നിവയെല്ലാം സാംസ്കാരിക കേന്ദ്രത്തില്‍ ഉണ്ടാകും. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എലമ്പ്ര ബാപ്പുട്ടി അധ്യക്ഷത വഹിച്ചു.
ഭാരവാഹികളായ ഇ.എ. സലാം, ജാഫര്‍ മഞ്ഞപ്പറ്റ, ജംഷാദ് നാണി, എന്‍.പി. ജലാല്‍, ജലീല്‍ മരത്താണി, അന്വര്കോയ തങ്ങള്‍, സാബിരി മഞ്ഞപ്പറ്റ, വിദ്യാധരന് കാര്‍ഗില്‍, ഫസല്‍ തങ്ങള്‍ പേലേപ്പുറം, റജുല കുട്ടശേരി, അനീസ്, ഹസന് ദാരിമി, ഹമീദ് ഫൈസി എളങ്കൂര്‍, സുഫിയാന് എളങ്കൂര്‍ പങ്കെടുത്തു.