വന്യമൃഗശല്യം: ശാശ്വത പരിഹാരംവേണമെന്ന്
1514042
Friday, February 14, 2025 3:54 AM IST
മലപ്പുറം: വന്യമൃഗശല്യം അതിരൂക്ഷമായി തുടരുകയാണ്. മനുഷ്യജീവനും സ്വത്തിനും കൃഷിക്കും വലിയ നഷ്ടങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിന് ശാശ്വതമായ പരിഹാരം ഉണ്ടാക്കുന്നതിനായി കേന്ദ്ര വന നിയമത്തില്‍ മാറ്റം ഉണ്ടാകണമെന്നും അടിയന്തര പ്രാധാന്യത്തോടെ ഈ വിഷയത്തില്‍ ഇടപെടണമെന്നും അഖിലേന്ത്യ കിസാന്‍സഭ മലപ്പുറം ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
25ന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിലമ്പൂരില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് നിയാസ് പുളിക്കലകത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.എം. ദിനകരന്, പി. തുളസിദാസ് മേനോന്, ഇ. സെയ്തലവി, എം.എ. അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.