ലോഗോ പ്രകാശനവും ടീം ജേഴ്സി വിതരണവും
1514040
Friday, February 14, 2025 3:54 AM IST
മഞ്ചേരി: മലപ്പുറം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഭിമുഖ്യത്തില്‍ ഫെബ്രുവരി 16 മുതല്‍ തുടങ്ങുന്ന "ഫ്യൂച്ചര്‍ കപ്പ് 2025'ൽ പങ്കെടുക്കുന്ന ഹോക്സ് മഞ്ചേരി ടീമിന്റെ ലോഗോ പ്രകാശനവും ടീം ജേഴ്സി വിതരണവും മഞ്ചേരി കോസ്മോപൊലീറ്റന്‍ ക്ലബില്‍ നടന്നു.
ടീമിന്റെ ലോഗോ പ്രകാശനം മുന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ആറ്റുപുറം ശ്രീകുമാര്‍ നിര്‍വഹിച്ചു. ജേഴ്സി വിതരണം കെ. വി. അന്‍വര്‍, ഇബ്രാഹിം കൂത്രാട്ട്, ഖാലിദ് പുതുശ്ശേരി, ഡോക്ടര്‍ നവീന്‍ ജയരാജ് എന്നിവര്‍ ചേർന്ന് നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലയിലെ മുന്‍ താരങ്ങളും മഞ്ചേരി ഹോക്സ് ടീമിലെ താരങ്ങളും പങ്കെടുത്തു.