പാസിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചു
1514039
Friday, February 14, 2025 3:54 AM IST
എടക്കര: നാരോക്കാവ് ഹയര്‍ സെക്കൻഡറി സ്കൂള്‍ സീനിയര്‍ സ്റ്റുഡന്റ് പോലിസ് കേഡറ്റിന്റെ പാസിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചു. വഴിക്കടവ് ഇന്‍സ്പെക്ടര്‍ കെ. പ്രജീഷ് സല്യൂട്ട് സ്വീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ നെടുമ്പാടി മുഖ്യാതിഥിയായി.
പിടിഎ പ്രസിഡന്റ് മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പൽ എം. സുജ, ഹെഡ്മാസ്റ്റര് രാജേഷ് കുമാര്‍, സബ് ഇന്‍സ്പെക്ടര്‍ കെ.വേണു എന്നിവര്‍ സംസാരിച്ചു. എസ്പിസി, പിടിഎ ഭാരവാഹികളായ സുനീഷ്, മൊയ്തീന്‍കുട്ടി മുസ്ലിയാര്, രമ്യ മനോജ് എന്നിവര്‍ അവാര്‍ഡ്ദാനം നടത്തി.
വാര്‍ണാഭമായ പരേഡ് കമാന്‍ഡര്‍ സി. അഷ്മില്‍, ഐ.സി. അഷ്മിത, പ്ലാറ്റൂണ്‍ കമാന്‍ഡര്‍മാരായ അതുല്‍രാജ്, റിഫ നാസര്‍ എന്നിവര്‍ നയിച്ചു. ഡിഐമാരായ കെ. നാസര്‍, സി. ഗീത, കെ. അലക്സ്, പി. മുജീബ്, സിപിഒ കെ.പി. മുസഫര്‍, ദിവ്യാ രാജ്, ആശ എന്നിവര്‍ നേതൃത്വം നല്കി.