പെരിന്തല്‍മണ്ണയില്‍ കേരളോത്സവം
1489893
Wednesday, December 25, 2024 1:40 AM IST
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ നടക്കുന്ന ജില്ലാ കേരളോത്സവത്തില്‍ കെസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ മത്സരത്തിന്റെ ഉദ്ഘാടനം കേരളാ ക്രിക്കറ്റ് അസോസിയേഷന് മുന്‍ സെക്രട്ടറിയും കെസിഎ മെന്പറുമായ എസ്. ഹരിദാസ് ഉദ്ഘാടനം ചെയ്തു.
ജില്ലാ കേരളോത്സവം ആക്ടിംഗ് ചെയര്‍മാനും പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. എ.കെ. മുസ്തഫ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ഏലംകുളം ഡിവിഷന് മെന്പർ കെ.ടി. അഷറഫ്, പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ അസീസ് പട്ടിക്കാട്, സ്റ്റേഡിയം മാനേജര്‍ ജിതിന്, യൂത്ത് കോ ഓര്‍ഡിനേറ്റര്‍ യാസിന് എന്നിവര്‍ പങ്കെടുത്തു. ഇന്ന് മത്സരമില്ല.