മണിമൂളി ക്രിസ്തുരാജാ ദേവാലയത്തില്‍ ഒരുക്കിയത് 70 ലേറെ പുല്ക്കൂടുകള്
1489889
Wednesday, December 25, 2024 1:40 AM IST
മണിമൂളി: മണിമൂളി ക്രിസ്തുരാജാ ഫൊറോന ദേവാലയത്തില്‍ ഇക്കുറി ക്രിസ്മസിനെ വരവേല്വക്കാന് ഒരുക്കിയത് 70 ലേറെ പുല്ക്കൂടുകള്. ജൂബിലി വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന ക്രിസ്തുരാജ ദേവാലയത്തിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് പുതുമ ഒരുക്കാന്‍ വൈദികരും ഇടവകാംഗങ്ങളും തീരുമാനിച്ചപ്പോഴാണ് ഇക്കുറി ദേവാലയത്തില്‍ കൂടുതല്‍ പുല്ക്കൂടുകള് എന്ന ആശയം ഉയര്‍ന്നുവന്നത്. ഉപയോഗശൂന്യമായ പാഴ് വസ്തുക്കള്‍കൊണ്ട് പുല്‍ക്കൂട് ഒരുക്കുക എന്ന ആശയത്തിന് തുടക്കമിടുകയായിരുന്നു.
അതോടെ ചെറുതും വലുതുമായ 70 ലേറെ പുല്ക്കൂടുകള് പള്ളിമുറ്റത്ത് സ്ഥാനം പിടിച്ചു. ഓരോ കുടുംബങ്ങളും നിര്‍മിച്ച പുല്ക്കൂടുകള് ഏറെ ശ്രദ്ധേയമാണെന്ന് മണിമൂളി ക്രിസ്തുരാജ ഫൊറോന വികാരി ഫാ. ബെന്നി മുതിരകാലായില്‍ പറഞ്ഞു. ക്രിസ്മസിനെ അര്‍ഥവത്താക്കുന്നതാണ് ഓരോ പുല്‍ക്കൂടുകളും. പഴയകാലത്തെ പുല്ക്കൂടുകള് മുതല്‍ ന്യൂജെന്‍ പുല്ക്കൂടുകള് വരെ ഒന്നിച്ച് കാണുവാന്‍ ദേവാലയ മുറ്റത്തെ പുല്‍ക്കൂടുകളിലേക്ക് നോക്കിയാല്‍ മതിയെന്നും ഫാ. ബെന്നി മുതിരക്കാലായില്‍ പറഞ്ഞു.
കുട്ടികളും രക്ഷിതാക്കളും ഒരേ മനസോടെ പുല്‍ക്കൂട് ഒരുക്കാന്‍ തയാറായപ്പോള്‍ അത് 70 ലേറെ പുല്‍ക്കൂടുകള്‍ക്കാണ് അവസരം ഒരുക്കിയതെന്ന് അസിസ്റ്റ് വികാരി ഫാ. ജെറിന് പൊയ്കയില്‍ പറഞ്ഞു. ഓരോ കുടുംബത്തിന്റെയും ഹൃദയങ്ങളില്‍ യേശുദേവന് പിറവിയെടുത്തതാണ് ഈ പുല്ക്കൂടുകള് എന്നും ഫാ. ജെറിന് പൊയ്കയില്‍ പറഞ്ഞു. മലപ്പുറം ജില്ലയുടെ ആദ്യകുടിയേറ്റ മേഖലയായ മണിമൂളിയിലെ ക്രിസ്തുരാജ ഫൊറോന ദേവാലയത്തില്‍ ഒരുക്കിയിട്ടുള്ള പുല്ക്കൂടുകള് ശാന്തിയുടെയും സമാധാനത്തിന്റെയും ഐക്യത്തിന്റെയും സഹോദര്യത്തിന്റെയും സന്ദേശമാണ് നല്‍കുന്നത്.480 ലധികം കുടുംബങ്ങളാണ് ഈ ഇടവകയിലുള്ളത്.