"സ്നേഹ സ്പര്‍ശം’ സംഘടിപ്പിച്ചു
1489887
Wednesday, December 25, 2024 1:40 AM IST
തിരൂര്‍ക്കാട്: തിരൂര്‍ക്കാട് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി "സ്നേഹ സ്പര്‍ശം’ (രോഗി കുടുംബ സംഗമം) സംഘടിപ്പിച്ചു. നാടിന്റെ കരുതലില്‍ പാടിയും പറഞ്ഞും ഗതകാല സ്മരണകള്‍ അയവിറക്കിയും ഒരു പകല്‍ അവിസ്മരണീയമായി. രോഗികളുടെ മക്കളും പേരക്കുട്ടികളും അവതരിപ്പിച്ച കലാവിരുന്ന് ശ്രദ്ധേയമായി.
മഞ്ഞളാംകുഴി അലി എംഎല്‍എ സ്നേഹ സ്പര്‍ശം പരിപാടി ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് പ്രസിഡന്റ് ഉമ്മര്‍ അറക്കല്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സഹീദ, വൈസ് പ്രസിഡന്റ്ഷബീര് കറുമുക്കില്‍, മെന്പര്‍മാരായ ദാമോദരന്‍, ജസീന അംഗക്കാടന്, ഷംസാദ് ബീഗം, കോറാടന്‍ റംല, ശിഹാബ് ചാര്ത്തനല്ലൂര്, സാലിഹ നൗഷാദ്, സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വാക്കാട്ടില്‍ സുനില്‍ ബാബു, സാന്ത്വനം സലീം തുടങ്ങിയവര്‍ പ്രസംഗിച്ചു. പാലിയേറ്റീവ് ഭാരവാഹികളായ മാന്തോണി ഷൗക്കത്ത്, പി.പി. സൈതലവി, ഡോ.ഹാരിസ് ചോലക്കല്‍, കെ.എം. അബ്ദുലത്തീഫ്, മാമ്പ്ര സക്കീര്‍, പാറമ്മല്‍ അലവി, കുറ്റീരി മാനു, പേരൂര്ക്കാടന് മുഹമ്മദലി, മാരാന്തൊടി അബ്ദുള്‍ ജബ്ബാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.