കാറിടിച്ച് ലോറി ഡ്രൈവര്‍ മരിച്ചു
1489843
Wednesday, December 25, 2024 12:05 AM IST
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരത്തിലെ ഊട്ടി റോഡില്‍ നിയന്ത്രണംവിട്ട കാറിടിച്ച് ലോറി ഡ്രൈവര്‍ മരിച്ചു. പട്ടാമ്പി മുതുതല കൊഴിക്കോട്ടിരി കൊപ്പത്ത്പാറമ്മല് കെ.പി. അബ്ദുള്‍ കരീം (43) ആണ് മരിച്ചത്. തൃശൂരില്‍ നിന്ന് ലോഡുമായി മൈസൂരുവിലേക്ക് പോവുകയായിരുന്നു അബ്ദുള്‍ കരീം. ചൊവ്വാഴ്ച രാത്രി 12.45ന് മൗലാന ആശുപത്രിയ്ക്ക് സമീപം ലോറി നിര്‍ത്തിയിട്ട് ചായ കുടിച്ച് വന്ന ശേഷം ലോറിയുടെ ടയര്‍ പരിശോധിക്കുമ്പോള്‍ നിയന്ത്രണം വിട്ടെത്തിയ കാര്‍ ഇടിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
ഉടന്‍ മൗലാന ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ മൂന്ന് മണിയോടെ മരിച്ചു. ഭാര്യ: റസീന. മക്കള്‍: റിന്‍ഷ ഹസിന്, ഫാത്തിമ മറിയ, മുഹമ്മദ് റിസ്വാന്. സഹോദരങ്ങള്‍: അബ്ദുള്‍ അഷറഫ്, മുഹമ്മദ് മുസ്തഫ, അബ്ദുള്‍ അസീസ്, കമാലുദ്ദീന്. പിതാവ്: ഉമ്മര്‍. മാതാവ്: ഖദീജ. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പട്ടാമ്പി ശങ്കരമംഗലം മസ്ജിദില്‍ കബറടക്കി.