വര്‍ണക്കൂടാരം പദ്ധതിക്ക് തുടക്കമായി
1485115
Saturday, December 7, 2024 5:15 AM IST
വണ്ടൂര്‍: വര്‍ണക്കൂടാരം പദ്ധതിക്ക് വണ്ടൂര്‍ പൂക്കുളം ജിഎല്‍പി സ്കൂളില്‍ തുടക്കമായി. പദ്ധതി എ.പി. അനില്‍കുമാര്‍ എംഎല്‍എ വിദ്യാലയത്തിന് സമര്‍പ്പിച്ചു. 13 പ്രവര്‍ത്തന ഇടങ്ങളാണ് വര്‍ണക്കൂടാരം പദ്ധതിയില്‍ സജ്ജീകരിക്കുന്നത്.
ഇതിനായി പ്രീപ്രൈമറി കുട്ടികളുടെ വികാസ മേഖലകളില്‍ കഴിവ് ഉറപ്പാക്കാന്‍ പര്യാപ്തമായ ആക്ടിവിറ്റി ഏരിയകള്‍ സജ്ജീകരിക്കുന്നതിനായി 10 ലക്ഷം രൂപ വീതം നല്‍കും. സ്കൂള്‍ കെട്ടിടത്തിന് പുറത്തും അനുഭവ ഇടങ്ങള്‍ രൂപപ്പെടുത്തുകയെന്നതാണ് ലക്ഷ്യം. പഞ്ചായത്ത് പ്രസിഡന്റ് വി.എം. സീന അധ്യക്ഷത വഹിച്ചു. പ്രമുഖര്‍ പങ്കെടുത്തു.