ഭിന്നശേഷി ദിനാചരണവും പ്രതിഭാ സംഗമവും
1485114
Saturday, December 7, 2024 5:15 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ നഗരസഭയുടെയും സമഗ്രശിക്ഷ കേരളയുടെയും ആഭിമുഖ്യത്തില്ജില്ലാതല ഭിന്നശേഷി ദിനാചരണവും പ്രതിഭാ സംഗമവും സംഘടിപ്പിച്ചു. നഗരസഭ ചെയര്മാന് മാട്ടുമ്മല്‍ സലീം ഉദ്ഘാടനം ചെയ്തു. എറണാകുളത്ത് നടന്ന സംസ്ഥാന സ്കൂള്‍ കായികോത്സവത്തില്‍ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച പങ്കെടുത്ത 102 കുട്ടികളെയും ചടങ്ങില്‍ അനുമോദിച്ചു. ഉപജില്ല, ജില്ലാ, സംസ്ഥാന മേളകളില്‍ സമ്മാനാര്‍ഹരായ കുട്ടികളെ മെമന്റോ നല്കി അനുമോദിച്ചു.
മുണ്ടേരി ഗവണ്മെന്റ് ഹൈസ്കൂളിലെ കാഴ്ചപരിമിതിയുള്ള പ്രധാനാധ്യാപകന് അബ്ദുള്‍ അസീസിനെ നഗരസഭാ അധ്യക്ഷന്‍ മാട്ടുമ്മല്‍ സലീം മെമന്റോ നല്കി ആദരിച്ചു. അദ്ദേഹത്തെ സംബന്ധിച്ച് സ്കൂള്‍ കുട്ടികള്‍ തയാറാക്കിയ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. മികച്ച ഭിന്നശേഷി സൗഹൃദ നഗരസഭയായി സര്‍ക്കാര്‍ തെരഞ്ഞെടുത്ത നിലമ്പൂര്‍ നഗരസഭയ്ക്ക് സമഗ്ര ശിക്ഷാ കേരളയുടെ ആദരം ജില്ലാ പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ പി. മനോജ് കുമാര്‍ ചെയര്മാന് മാട്ടുമ്മല്‍ സലീമിന് നല്കി.
നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലി അധ്യക്ഷത വഹിച്ചു. ക്രിസ്മസ്-പുതുവത്സര പരിപാടിയും ടാലന്റ് എക്സ്പോയും നഗരസഭ കൗണ്‍സിലര്‍ പാലോളി മെഹബൂബ് ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ പി. മനോജ്കുമാര്‍ സന്ദേശം നല്കി. നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ പി.എം. ബഷീര്‍, യു.കെ. ബിന്ദു, സ്കറിയ ക്നാംതോപ്പില്‍, സൈജി മോള് എന്നിവര്‍ ജേതാക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റും മെഡലും മെമന്റോയും നല്കി ആദരിച്ചു.