കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു
1485113
Saturday, December 7, 2024 5:15 AM IST
എടക്കര: മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി എടക്കര ഗ്രാമപഞ്ചായത്തില്‍ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു. മാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങളില്‍ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് സഭ സംഘടിപ്പിച്ചത്. പഞ്ചായത്തിലെ ഒമ്പത് വിദ്യാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്ത സഭ പ്രസിഡന്റ് ഒ.ടി. ജെയിംസ് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് കെ. ആയിഷക്കുട്ടി അധ്യക്ഷത വഹിച്ചു.
വിദ്യാര്‍ഥി പ്രതിനിധികള്‍ ശുചിത്വ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിന്ധു പ്രകാശ്, പഞ്ചായത്തംഗങ്ങളായ ഫസിന് മുജീബ്, ലിസി തോമസ്, എം. സുലൈഖ, എം.കെ. ധനഞ്ജയന്, കെ.പി. ജബ്ബാര്‍, പഞ്ചായത്ത് സെക്രട്ടറി പി.ജെ. ബിജു, ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അരുണ്‍, സീനിയര്‍ ക്ലാര്‍ക്ക് സുകുമാരന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അമ്പിളി എന്നിവര്‍ പ്രസംഗിച്ചു.
ഹരിതകര്‍മസേന അംഗങ്ങളെയും ടൗണ്‍ ശുചീകരണ പ്രവര്‍ത്തകരെയും ആദരിച്ചു. അസിസ്റ്റന്റ് സെക്രട്ടറി നിജു ആന്റോ, വിദ്യാര്‍ഥികളായ വിനായക്, ശ്രീഹരി, കാര്‍ത്തിക്, ജോബിന്, നിദ ഷെറിന് എന്നിവര്‍ നേതൃത്വം നല്കി.