വിജിലൻസ് സമിതി യോഗം ചേർന്നു
1485108
Saturday, December 7, 2024 5:15 AM IST
മലപ്പുറം: ജില്ലാതല വിജിലൻസ് സമിതിയുടെ യോഗം ജില്ലാ കളക്ടർ വി.ആർ. വിനോദിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്നു. 16 പരാതികളാണ് സമിതിയിൽ വന്നത്. ആറ് പരാതികൾ കളക്ടർ നേരിട്ട് അന്വേഷിക്കും. മൂന്ന് പരാതികൾ വിജിലൻസിന് കൈമാറി.
ഒരു പരാതി ജില്ലാപഞ്ചായത്തിനും മറ്റുള്ളവ ബന്ധപ്പെട്ട വകുപ്പുകൾക്കും അന്വേഷണത്തിനായി കൈമാറി. വിജിലൻസ് ഡിവൈഎസ്പി എം.ഗംഗാധരൻ, ഡെപ്യൂട്ടി കളക്ടർ എസ്.എസ്. സരിൻ, വിജിലൻസ് സമിതി അംഗങ്ങളായ കുരുണിയൻ നജീബ്, കുഞ്ഞാലൻ വെന്നിയൂർ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. അടുത്ത യോഗം 2025 മാർച്ച് അഞ്ചിന് വൈകുന്നേരം മൂന്നിന് കളക്ടറേറ്റിൽ ചേരും.
പൊതുസേവകരുടെ അഴിമതി സംബന്ധിച്ച് പരാതികളുണ്ടെങ്കിൽ സമിതി മുന്പാകെ നേരിട്ട് സമർപ്പിക്കാം.