ഫണ്ടുകള്‍ വകമാറ്റിയതില്‍ ഏലംകുളത്ത് യുഡിഎഫ് പ്രതിഷേധം
1485107
Saturday, December 7, 2024 5:15 AM IST
ഏലംകുളം: വാര്‍ഷിക പദ്ധതികളില്‍ ഉള്‍പ്പെടുത്തി ഏലംകുളം ഗ്രാമപഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ യുഡിഎഫ് ഭരണ സമിതി വകയിരുത്തിയ ഫണ്ടുകള്‍ വകമാറ്റിയ എല്‍ഡിഎഫ് ഭരണസമിതിയുടെ നീക്കത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് മെന്പര്‍മാര്‍ ബോര്‍ഡ് യോഗത്തില്‍ വാക്കൗട്ട് നടത്തി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ അമൃതസരോവര്‍ പദ്ധതിയിലേക്ക് നിര്‍ദേശിച്ച 12- ാം വാര്‍ഡിലെ കൂഴന്തറ "ചിറക്കുളം’ നവീകരണവുമായി ബന്ധപ്പെട്ട് വകയിരുത്തിയ 22 ലക്ഷവും ഗ്രാമപഞ്ചായത്ത് ആയുര്‍വേദ ഹോസ്പിറ്റലിന് ചെറുകര റെയില്‍വേ ഗേറ്റിനു സമീപം സ്വകാര്യവ്യക്തി സൗജന്യമായി നല്കിയ സ്ഥലത്ത് ഡിസ്പെന്‍സറിക്ക് കെട്ടിടം നിര്‍മിക്കുന്നതിനായി വകയിരുത്തിയ ഫണ്ട് അടക്കമുള്ള വികസന പദ്ധതികളാണ് ചര്‍ച്ച നടത്താതെ ഏകപക്ഷീയമായി റദ്ദാക്കി വകമാറ്റിയതെന്ന് ഏലംകുളം ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് സി.സുകുമാരന്‍ ആരോപിച്ചു.
ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ഹൈറുന്നീസ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ. ഫസീല, മെന്പര്‍മാരായ സല്‍മ കുന്നക്കാവ്, ശ്രീനിവാസന് കിഴക്കത്ത്, കെ. ഭാരതി, ഗിരിജ തുടങ്ങിയവര്‍ പ്രസംഗിച്ചു.