മ​ല​പ്പു​റം: പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി മ​ല​പ്പു​റം ജി​ല്ല​യി​ല്‍ മ​ന്ത്രി​മാ​രാ​യ പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്, വി. ​അ​ബ്ദു​റ​ഹി​മാ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ താ​ലൂ​ക്ക് ത​ല​ങ്ങ​ളി​ല്‍ ന​ട​ത്തു​ന്ന "ക​രു​ത​ലും കൈ​ത്താ​ങ്ങും' - പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തു​ക​ളി​ല്‍ പ​രി​ഗ​ണി​ക്കു​ന്ന​തി​നു​ള്ള പ​രാ​തി​ക​ള്‍ നാ​ളെ മു​ത​ല്‍ സ്വീ​ക​രി​ച്ചു തു​ട​ങ്ങും.

എ​ല്ലാ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ലും ബ​ന്ധ​പ്പെ​ട്ട താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ലും karuthal.kerala.gov.in പോ​ര്‍​ട്ട​ല്‍ വ​ഴി ഓ​ണ്‍​ലൈ​നാ​യും പ​രാ​തി​ക​ള്‍ ന​ല്‍​കാം. ഡി​സം​ബ​ര്‍ 13 വ​രെ ന​ല്‍​കാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും.

ഭൂ​മി സം​ബ​ന്ധ​മാ​യ വി​ഷ​യ​ങ്ങ​ള്‍ (പോ​ക്കു​വ​ര​വ്, അ​തി​ര്‍​ത്തി നി​ര്‍​ണ്ണ​യം, അ​ന​ധി​കൃ​ത നി​ർ​മാ​ണം, ഭൂ​മി ക​യ്യേ​റ്റം, അ​തി​ര്‍​ത്തി​ത്ത​ര്‍​ക്ക​ങ്ങ​ളും വ​ഴി ത​ട​സ്സ​പ്പെ​ടു​ത്ത​ലും), സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ / ലൈ​സ​ന്‍​സു​ക​ള്‍ ന​ല്‍​കു​ന്ന​തി​ലെ കാ​ല​താ​മ​സം/ നി​ര​സി​ക്ക​ല്‍, കെ​ട്ടി​ട നി​ർ​മാ​ണ ച​ട്ട​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ (കെ​ട്ടി​ട ന​മ്പ​ര്‍, നി​കു​തി), വ​യോ​ജ​ന സം​ര​ക്ഷ​ണം, പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ങ്ങ​ള്‍​ക്കു​ള്ള വി​വി​ധ ആ​നു​കൂ​ല്യ​ങ്ങ​ള്‍, മ​ത്സ്യ​ബ​ന്ധ​ന തൊ​ഴി​ലാ​ളി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ, ശാ​രീ​രി​ക/ ബു​ദ്ധി/ മാ​ന​സി​ക വെ​ല്ല​വി​ളി നേ​രി​ടു​ന്ന​വ​രു​ടെ പു​ന​ര​ധി​വാ​സം, ധ​ന​സ​ഹാ​യം, പെ​ന്‍​ഷ​ന്‍, ബ​ന്ധ​പ്പെ​ട്ട മ​റ്റ് ആ​വ​ശ്യ​ങ്ങ​ള്‍, പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണം/ മാ​ലി​ന്യ സം​സ്‌​ക​ര​ണം പൊ​തു ജ​ല​സ്രോ​ത​സ്സു​ക​ളു​ടെ സം​ര​ക്ഷ​ണ​വും കു​ടി​വെ​ള്ള​വും, റേ​ഷ​ന്‍ കാ​ര്‍​ഡ് (എ​പി​എ​ല്‍/​ബി​പി​എ​ല്‍- ചി​കി​ത്സാ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക്), കാ​ര്‍​ഷി​ക വി​ള​ക​ളു​ടെ സം​ഭ​ര​ണ​വും വി​ത​ര​ണ​വും, വി​ള ഇ​ൻ​ഷ്വ​റ​ന്‍​സ്- കാ​ര്‍​ഷി​ക മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റ് വി​ഷ​യ​ങ്ങ​ള്‍, വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ള്‍​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​രം/ സ​ഹാ​യം, മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റ് വി​ഷ​യ​ങ്ങ​ള്‍, ഭ​ക്ഷ്യ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ, വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ള്‍​ക്കു​ള്ള അ​നു​മ​തി, രോ​ഗ്യ​മേ​ഖ​ല​യി​ലെ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ള്‍, വന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള സം​ര​ക്ഷ​ണം/ ന​ഷ്ട​പ​രി​ഹാ​രം, വി​വി​ധ സ്‌​കോ​ള​ര്‍​ഷി​പ്പു​ക​ള്‍ സം​ബ​ന്ധി​ച്ചു​ള്ള പ​രാ​തി​ക​ള്‍/​അ​പേ​ക്ഷ​ക​ള്‍, ത​ണ്ണീ​ര്‍​ത്ത​ട സം​ര​ക്ഷ​ണം, അ​പ​ക​ട​ക​ര​ങ്ങ​ളാ​യ മ​ര​ങ്ങ​ള്‍ മു​റി​ച്ചു​മാ​റ്റു​ന്ന​ത്, എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​രു​ടെ വി​ഷ​യ​ങ്ങ​ള്‍, പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ള്‍​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​രം. തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ല്‍ പ​രാ​തി​ക​ള്‍ ന​ല്‍​കാം.

ലൈ​ഫ് മി​ഷ​ന്‍, ജോ​ലി ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള​വ/ പി ​എ​സ് സി ​സം​ബ​ന്ധ​മാ​യ വി​ഷ​ങ്ങ​ള്‍, വാ​യ്പ എ​ഴു​തി ത​ള്ള​ല്‍, പൊ​ലീ​സ് കേ​സു​ക​ള്‍, പ​ട്ട​യ​ങ്ങ​ള്‍, ത​രം​മാ​റ്റം, മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ല്‍ നി​ന്ന് സ​ഹാ​യ​ത്തി​നാ​യു​ള്ള അ​പേ​ക്ഷ​ക​ള്‍, സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ള്‍ (ചി​കി​ത്സാ സ​ഹാ​യം ഉ​ള്‍​പ്പെ​ടെ​യു​ള​ള), ജീ​വ​ന​ക്കാ​ര്യം (സ​ര്‍​ക്കാ​ര്‍), റ​വ​ന്യു റി​ക്ക​വ​റി - വാ​യ്പ തി​രി​ച്ച​ട​വി​നു​ള്ള സാ​വ​കാ​ശ​വും ഇ​ള​വു​ക​ളും തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലു​ള്ള പ​രാ​തി​ക​ളും പൊ​തു​വാ​യ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍, അ​ഭി​പ്രാ​യ​ങ്ങ​ള്‍ എ​ന്നി​വ​യും അ​ദാ​ല​ത്തി​ല്‍ സ്വീ​ക​രി​ക്കി​ല്ല.

ഡി​സം​ബ​ര്‍ 19 മു​ത​ല്‍ 27 വ​രെ​യാ​ണ് മ​ല​പ്പു​റം ജി​ല്ല​യി​ലെ അ​ദാ​ല​ത്തു​ക​ള്‍ ന​ട​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ ഏ​ഴ് താ​ലൂ​ക്കു​ക​ളി​ലും ഓ​രോ ദി​വ​സം വീ​തം ന​ട​ക്കു​ന്ന അ​ദാ​ല​ത്തു​ക​ളി​ല്‍ മ​ന്ത്രി​മാ​ര്‍ ജ​ന​ങ്ങ​ളെ നേ​രി​ല്‍ കേ​ള്‍​ക്കും. ഏ​റ​നാ​ട് താ​ലൂ​ക്കി​ല്‍ ഡി​സം​ബ​ര്‍ 19 നും ​നി​ല​മ്പൂ​രി​ല്‍ 20 നും ​പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ 21 നും ​തി​രൂ​രി​ല്‍ 23 നും ​പൊ​ന്നാ​നി​യി​ല്‍ 24 നും ​തി​രൂ​ര​ങ്ങാ​ടി​യി​ല്‍ 26 നും ​കൊ​ണ്ടോ​ട്ടി​യി​ല്‍ 27 നു​മാ​ണ് അ​ദാ​ല​ത്തു​ക​ള്‍ ന​ട​ക്കു​ക.