മലപ്പുറം ജില്ലാ പഞ്ചായത്ത് സുരക്ഷാ പ്രോജക്ടിന് സംസ്ഥാന പുരസ്കാരം
1483999
Tuesday, December 3, 2024 4:57 AM IST
മലപ്പുറം: സംസ്ഥാനത്ത് ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ മാതൃകാപദ്ധതികള്‍ നടപ്പാക്കിയ മലപ്പുറം ജില്ലാ പഞ്ചായത്ത്, സംസ്ഥാന എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയുടെ മികച്ച സുരക്ഷാ പ്രോജക്ടിനുള്ള പുരസ്കാരം കരസ്ഥമാക്കി. 2023-24 കാലഘട്ടത്തില്‍ എച്ച്ഐവി നിയന്ത്രണപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മികവിന്റെ അടിസ്ഥാനത്തിലാണ് പുരസ്കാരം ലഭിച്ചത്.
ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ഡിസംബര്‍ ഒന്നിന് തൃശൂര്‍ ടൗണ്‍ ഹാളില്‍ നടന്ന സംസ്ഥാന തല എയ്ഡ്സ് ദിനാചരണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ റവന്യു മന്ത്രി കെ. രാജനില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്. ബിജു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നസീബ അസീസ്, സുരക്ഷാ പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ ഹമീദ് എന്നിവര്‍ പങ്കെടുത്തു.