ശബരിമല തീര്‍ഥാടന യാത്ര എംഎല്‍എ ഫ്ളാഗ് ഓഫ് ചെയ്തു
1483997
Tuesday, December 3, 2024 4:57 AM IST
മക്കരപ്പറമ്പ്: കെഎസ്ആര്‍ടിസി മലപ്പുറം ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തില്‍ നോര്‍ത്ത് സോണിന്റെ കന്നി സംരംഭമായ ശബരിമല തീര്‍ഥാടനയാത്ര വറ്റല്ലൂര്‍ അയ്യപ്പന്‍കാവ് ക്ഷേത്രത്തില്‍ നിന്ന് അയ്യപ്പന്മാരുമായി പുറപ്പെട്ടു.
മങ്കട എംഎല്‍എ മഞ്ഞളാംകുഴി അലി ഫ്ളാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് നസീറ, മെന്പര്‍മാരായ ഉഷ, അബുതാഹിര്‍, മലപ്പുറം ഡിടിഒ ജോഷി ജോണ്‍, ഡിപ്പോ എന്‍ജിനിയര്‍ ജേക്കബ് സാം, കണ്ട്രോളിംഗ് ഇന്‍സ്പെക്ടര്‍ സജിത്ത്, ബിടിസി സോണല്‍ കോ ഓര്‍ഡിനേറ്റര്‍ വര്‍ഗീസ്, ജില്ലാ കോ ഓര്‍ഡിനേറ്റര്‍മാരായ ഷിജില്‍, സൂരജ്, യൂണിറ്റ് കോ ഓര്‍ഡിനേറ്റര്‍ യൂസഫ്, എന്നിവര്‍ പങ്കെടുത്തു.