"കൂടെ' വനിതാ കൂട്ടായ്മയുടെ വിമാനയാത്രയിൽ പങ്കെടുത്ത് പകൽ വീട്ടിലെ അംഗങ്ങൾ
1483776
Monday, December 2, 2024 5:06 AM IST
പെരിന്തൽമണ്ണ: "കൂടെ' വനിതാ കൂട്ടായ്മയുടെ വിമാനയാത്രയിൽ പങ്കെടുത്ത് പകൽ വീട്ടിലെ അംഗങ്ങൾ. പെരിന്തൽമണ്ണ പാലിയേറ്റീവ് ഹാളിൽ കൂടെ നടത്തുന്ന പകൽവീട്ടിലെ അംഗങ്ങളേയും കൊണ്ടായിരുന്നു കൊച്ചിയിലേക്കുള്ള വിനോദയാത്ര. 90ൽ എത്തി നിൽക്കുന്നവരടക്കമുള്ള 70 പേരേയും കൊണ്ടാണ് കൊച്ചി മെട്രോയിലും സാഗരറാണിയിലും ലുലു മാളിലും കൂടെ കൂട്ടായ്മ എത്തിയത്.
ഐഎംഎ, പെരിന്തൽമണ്ണ പാലിയേറ്റീവ്, ഓർത്തോ ക്ലബ്, വിംഗ്സ് വനിത കൂട്ടായ്മ എറണാകുളം എന്നീ സംഘടനകളുടെ സാമ്പത്തിക പിന്തുണയോടു കൂടിയാണ് യാത്ര നടത്തിയത്. "കൂടെ' പ്രസിഡന്റ് ഡോ. ഫെബീന സീതി, എക്സിക്യൂട്ടീവ് അംഗങ്ങൾ ഉഷ മണലായ, റസീന കല്ലിങ്കൽ, റുക്കിയ ചിറത്തോടി എന്നിവർ യാത്രക്ക് നേതൃത്വം നൽകി. "കൂടെ' അംഗങ്ങളായ നൂർജഹാൻ, സമീറ, നൂറുന്നിസ, മുജീബ്, മിർഷാദ്, വിഷ്ണു എന്നിവർ യാത്രയിൽ പങ്കെടുത്തു.