എയ്ഡ്സ് ദിനാചരണം നടത്തി
1483775
Monday, December 2, 2024 5:06 AM IST
പെരിന്തൽമണ്ണ: ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് പെരിന്തൽമണ്ണ ജില്ലാ ആശുപത്രി ജ്യോതിസ് വിഭാഗം, പെരിന്തൽമണ്ണ നഗരസഭ, ഐഎംഎ പെരിന്തൽമണ്ണ ബ്രാഞ്ച്, ഇതരസംസ്ഥാന തൊഴിലാളികൾക്ക് വേണ്ടിയുള്ള പിഎസ്എസ്പി സുരക്ഷ പ്രോജക്ട്, എംഇഎസ് ഡെന്റൽ കോളജ്, അൽഷിഫ നഴ്സിംഗ് കോളജ് എന്നിവ സംയുക്തമായി പെരിന്തൽമണ്ണയിൽ ലോക എയ്ഡ്സ് ദിനാചരണം നടത്തി. പെരിന്തൽമണ്ണ ജില്ലാ ആശുപത്രി ജ്യോതിസ് കൗൺസിലർ മുഹമ്മദ് ഷഫീഖ് അധ്യക്ഷത വഹിച്ച ചടങ്ങ് ഐഎംഎ പെരിന്തൽമണ്ണ ബ്രാഞ്ച് സെക്രട്ടറി ഡോ.ഷംജിത്ത് ഉദ്ഘാടനം ചെയ്തു. പിഎസ്എസ്പി സുരക്ഷ പ്രോജക്ട് ഡയറക്ടർ ഫാ. ജസ്റ്റിൻ കോലംകണ്ണി മുഖ്യാതിഥിയായി. എംഇഎസ് ഡെന്റൽ കോളജ് പബ്ലിക് ഹെൽത്ത് മേധാവി ഡോ.സബിൻ സിദ്ദീഖ് എയ്ഡ്സ് ദിന സന്ദേശം നൽകി.
എംഇഎസ് ഡെന്റൽ കോളേജ് അധ്യാപിക ഡോ. ശബ്ന, സുരക്ഷ പ്രോജക്ട് കൗൺസിലർ രേഷ്മ, പ്രോഗ്രാം ഓഫീസർ ബോബി, ഔട്ട്റീച്ച് ജീവനക്കാരായ രമ്യ, ശ്രീജ, ലാബ് ടെക്നീഷ്യൻ സജീവ്, പി.എസ്എസ്പി സുരക്ഷ പ്രോജക്ട് മാനേജർ സൂരജ്, പെരിന്തൽമണ്ണ ജില്ലാ ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സെന്തിൽകുമാർ എന്നിവർ സംസാരിച്ചു.