എയ്ഡ്സ് ദിനത്തില്‍ പോസ്റ്റര്‍ പ്രദര്‍ശനം
1483573
Sunday, December 1, 2024 6:23 AM IST
പെരിന്തല്‍മണ്ണ: ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് പെരിന്തല്‍മണ്ണ മൗലാന കോളജ് ഓഫ് ഫാര്‍മസി പോസ്റ്റര്‍ പ്രദര്‍ശനം സംഘടിപ്പിച്ചു. എയ്ഡ്സിനെക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കുകയാണ് ലക്ഷ്യം. ഹോസ്പിറ്റല്‍ അങ്കണത്തില്‍ നടത്തിയ പ്രദര്‍ശനം മൗലാന ഹോസ്പിറ്റല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ.എ. സീതി ഉദ്ഘാടനം ചെയ്തു.
ഫാര്‍മസി കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ.പി. മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. മൗലാന ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ വി.എം. സെയ്തു മുഹമ്മദ്, ഫാര്‍മസി പ്രാക്ടീസ് വകുപ്പ് മേധാവി ഡോ.സി. മുഹാസ്, എന്‍എസ്എസ് പ്രോഗ്രാം കണ്‍വീനര്‍ സൂര്യനാരായണന്, ഡോ. ടി.എസ്. കൃഷ്ണേന്ദു, എം.വി. ഷംസീത, ഇ. മുഹമ്മദ് സുഹൈല്‍ എന്നിവര്‍ പ്രസംഗിച്ചു.