മികവ് തെളിയിച്ച് അവിനിജ
1483570
Sunday, December 1, 2024 6:23 AM IST
കോട്ടയ്ക്കല്‍: ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ഓട്ടന്‍തുള്ളലിലും ദേശഭക്തിഗാനത്തിലും എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി അവിനിജ. കലാമണ്ഡലം മനോജ്കുമാര്‍ നേതൃത്വം നല്കുന്ന കലയാമി കഥകളി അക്കാഡമിയിലെ വിദ്യാര്‍ഥിനിയാണ്.
വിഷ്ണുമനോജാണ് ഗുരു. സാമൂഹ്യ- ജീവകാരുണ്യ പ്രവര്‍ത്തകനായ മനോജ് കരുവാട്ടിന്റെയും വ്യവസായ വകുപ്പിലെ ഓഫീസര്‍ ജയശ്രീയുടെയും മകളാണ്. മഞ്ചേരി ജിബിഎച്ച്എസ് പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഈ മിടുക്കി.