കലോത്സവത്തിന്റെ ശബ്ദവും വെളിച്ചവും തടസപ്പെടുത്താന്‍ ശ്രമം
1483569
Sunday, December 1, 2024 6:23 AM IST
കോട്ടയ്ക്കല്‍: ജില്ലാ കലോത്സവത്തിന്റെ ശബ്ദവും വെളിച്ചവും തടസപ്പെടുത്താന്‍ ശ്രമം. അവസാന ദിനമായിരുന്ന ഇന്നലെ ഇംഗ്ലീഷ് കിറ്റ് മൂകാഭിനയം, ഇരുളനൃത്തം തുടങ്ങിയ മത്സരങ്ങള്‍ നടക്കേണ്ട നൂപുരധ്വനി, മഞ്ജീരം എന്നിവേദികളിലേക്കുള്ള ശബ്ദ, വെളിച്ച സംവിധാനങ്ങള്‍ക്ക് ആവശ്യമായ കേബിളുകളാണ് വെള്ളിയാഴ്ച രാത്രി സാമൂഹ്യദ്രോഹികള്‍ മുറിച്ചിട്ടത്. ലൈറ്റ് ആന്‍ഡ് സൗണ്ട് കമ്മിറ്റി പ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടല്‍ മൂലം കൃത്യസമയത്ത് തടസം കണ്ടെത്താനും പ്രശ്നം പരിഹരിക്കാനും കഴിഞ്ഞു.
അത് മൂലം മത്സരങ്ങള്‍ക്ക് യാതൊരുവിധ തടസവുമുണ്ടായില്ല. എങ്കിലും പരിപാടികളുടെ സുഗമമായ നടത്തിപ്പിന് തടസം സൃഷ്ടിക്കുക മാത്രമല്ല വലിയ രീതിയിലുള്ള അപകടസാധ്യത കൂടിയുള്ള ഇത്തരം സാമൂഹ്യവിരുദ്ധ പ്രവൃത്തികള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് കമ്മിറ്റി കണ്‍വീനര്‍ പരാതി നല്‍കിയിട്ടുണ്ട്. ആവശ്യമായ തുടര്‍നടപടികള്‍ക്കായി പോലീസിനെ സമീപിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.പി. രമേഷ് കുമാര്‍ അറിയിച്ചു.