കര്‍മനിരതരായി എന്‍എസ്എസ് അംഗങ്ങള്‍
1483567
Sunday, December 1, 2024 6:23 AM IST
കോട്ടയ്ക്കല്‍: കോട്ടയ്ക്കല്‍ രാജാസ് എച്ച്എസ്എസില്‍ അഞ്ചുദിവസമായി തുടര്‍ന്ന ജില്ലാ കലോത്സവത്തില്‍ 16 വേദികളില്‍ രാപ്പകല്‍ ഭേദമന്യേ സേവനമനുഷ്ഠിച്ച് എന്‍എസ്എസ് വോളണ്ടിയര്‍മാര്‍. പത്ത് യൂണിറ്റുകളില്‍ നിന്നായി ദിവസേന നൂറിലധികം വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. രാവിലെ ഒമ്പത് മുതല്‍ തിരശീല ഉയര്‍ത്തി അവസാന വേദിയിലെയും മത്സരങ്ങള്‍ അവസാനിച്ച് തിരശീല താഴ്ത്തി ഇവര്‍ സദാസയമവും കര്‍മനിരതരായിരുന്നു.
ജിആര്‍എച്ച്എസ്എസ് കോട്ടയ്ക്കല്‍, ജിഎച്ച്എസ്എസ് പുതുപ്പറമ്പ്, ജിഎച്ച്എസ്എസ് ഒതുക്കുങ്ങല്‍, എകെഎംഎച്ച്എസ്എസ് കോട്ടൂര്‍, ഐയുഎച്ച്എസ്എസ് പറപ്പൂര്,പികെഎംഎംഎച്ച്എസ്എസ് എടരിക്കോട്, പിഎംഎസ്എഎച്ച്എസ്എസ് ചാപ്പനങ്ങാടി, എംഎസ്എംഎച്ച്എസ്എസ് കല്ലിങ്ങല്‍ പറമ്പ്, ജിഎച്ച്എസ്എസ് ഏഴൂര്‍,
മജ്ലിസ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് വളാഞ്ചേരി എന്നിവിടങ്ങളിലെ എന്‍എസ്എസ് യൂണിറ്റുകള്‍ പങ്കെടുത്തു. പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍എസ്എസ് ജില്ലാ കോഓര്‍ഡിനേറ്റര്‍ രാജ്മോഹന്‍, കോട്ടയ്ക്കല്‍ ക്ലസ്റ്റര്‍ കണ്‍വീനര്‍ സക്കീന മോയന്‍, ജിആര്‍എച്ച്എസ്എസ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഷീജ എന്നിവര്‍ നേതൃത്വം നല്കി.