വിജയ കിരീടമണിഞ്ഞ് മലപ്പുറം
1483566
Sunday, December 1, 2024 6:23 AM IST
ജില്ലാ സ്കൂള്‍ കലോത്സവം കൊടിയിറങ്ങി
കോട്ടയ്ക്കല്‍: അഞ്ചുനാള്‍ കോട്ടയ്ക്കല്‍ ഗവണ്മെന്റ് രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അങ്കണത്തില്‍ കലയുടെ സര്‍ഗോത്സവം തീര്‍ത്ത മലപ്പുറം റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം കൊടിയിറങ്ങി. കലോത്സവത്തില്‍ മലപ്പുറം ഉപജില്ല ഓവറാള്‍ ചാമ്പ്യന്മാരായി. മങ്കട ഉപജില്ല രണ്ടും വേങ്ങര മൂന്നും സ്ഥാനം നേടി.
എച്ച്എസ്എസ് വിഭാഗത്തില്‍ മലപ്പുറം ഉപജില്ല ഓവറോള്‍ നേടി. വേങ്ങര, നിലമ്പൂര്‍ ഉപജില്ലകള്‍ രണ്ടും മൂന്നും സ്ഥാനം നേടി. ഹൈസ്കൂള്‍ വിഭാഗത്തില്‍ മങ്കട ഒന്നും മലപ്പുറം രണ്ടും മഞ്ചേരി മൂന്നും സ്ഥാനം നേടി. യുപി വിഭാഗത്തില്‍ പെരിന്തല്‍മണ്ണ ഉപജില്ല ഓവറോള്‍ സ്വന്തമാക്കി. തിരൂര്‍, പരപ്പനങ്ങാടി ഉപജില്ലകള്‍ രണ്ടാം സ്ഥാനം പങ്കിട്ടു. മഞ്ചേരി മൂന്നാം സ്ഥാനം നേടി.
ഹൈസ്കൂള്‍ വിഭാഗം അറബിക് കലോത്സവത്തില്‍ മങ്കട ഉപജില്ല ജേതാക്കളായി. രണ്ടാം സ്ഥാനം വണ്ടൂര്‍, മഞ്ചേരി, കൊണ്ടോട്ടി, വേങ്ങര ഉപജില്ലകള്‍ പങ്കിട്ടു. മൂന്നാം സ്ഥാനം കിഴിശേരി, പെരിന്തല്‍മണ്ണ, അരീക്കോട്, കുറ്റിപ്പുറം ഉപജില്ലകള്‍ പങ്കിട്ടു. ഹൈസ്കൂള്‍ വിഭാഗം സംസ്കൃതോത്സവത്തില്‍ മേലാറ്റൂര്‍ ഒന്നും മങ്കട, വേങ്ങര എന്നിവ രണ്ടും കൊണ്ടോട്ടി മൂന്നും സ്ഥാനം നേടി.
യുപി വിഭാഗം സംസ്കൃതോത്സവത്തില്‍ മേലാറ്റൂര്‍ ഉപജില്ല ഒന്നും മങ്കട രണ്ടും മഞ്ചേരി മൂന്നും സ്ഥാനം നേടി. യുപി വിഭാഗം അറബിക് കലോത്സവത്തില്‍ കിഴിശേരി, മലപ്പുറം, അരീക്കോട് ഉപജില്ലകള്‍ ഓവറോള്‍ കിരീടം പങ്കിട്ടു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ എടരിക്കോട് പികെഎംഎച്ച്എസ്എസ്, ഹൈസ്കൂള്‍ വിഭാഗത്തില്‍ പൂക്കൊളത്തൂര്‍ സിഎച്ച്എംഎച്ച്എസ്എസ്, യുപി വിഭാഗത്തില്‍ ജിയുപിഎസ് അരിയല്ലൂര്‍, ആര്‍എംഎച്ച്എസ് മേലാറ്റൂര്‍ എന്നിവയാണ് ഏറ്റവും കൂടുതല്‍ പോയന്റ് നേടിയത്.
സമാപന സമ്മേളനം മന്ത്രി വി. അബ്ദുറഹിമാന് ഉദ്ഘാടനം ചെയ്തു. കെ.കെ. ആബിദ് ഹുസൈന് തങ്ങള്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, കോട്ടയ്ക്കല്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ഡോ. കെ. ഹനീഷ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നസീബ അസീസ് മയ്യേരി, അംഗങ്ങളായ ബഷീര്‍ രണ്ടത്താണി,
ടി.പി.എം. ബഷീര്‍, ഡിഡിഇ കെ.പി രമേഷ് കുമാര്‍, ആര്‍ഡിഡി ഡോ. പി.എം. അനില്‍, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണില്‍ ബന്‍സീറ, എടരിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫസലുദ്ദീന്‍ തയ്യില്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എന്‍.പി, മുഹമ്മദലി, വി. സുധീര്‍ എന്നിവര്‍ പ്രസംഗിച്ചു.