തലഞ്ഞി സെന്റ്മേരീസ് ദേവാലയത്തില്‍ തിരുനാളിന് നാളെ തുടക്കം
1483223
Saturday, November 30, 2024 4:49 AM IST
എടക്കര: തലഞ്ഞി സെന്റ്മേരീസ് ദേവാലയത്തില്‍ പരിശുദ്ധ അമലോല്‍ഭവ മാതാവിന്റെ തിരുനാളിന് ഞായറാഴ്ച തുടക്കമാകും. വൈകുന്നേരം 4.45ന് ഇടവക വികാരി ഫാ. ജെയ്നേഷ് പുതുക്കാട്ടില്‍ തിരുനള്‍ കൊടിയേറ്റ് നടത്തും. തുടര്‍ന്ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, വചന സന്ദേശം. മൂലേപ്പാടം സെന്റ് ജോസഫ്സ് ചര്‍ച്ച് വികാരി ഫാ. ഷിന്റോ പാലക്കുഴി കാര്‍മികത്വം വഹിക്കും. തിങ്കളാഴ്ച വൈകുന്നേരം 4.30ന് ജപമാല, അഞ്ചിന് വിശുദ്ധ കുര്‍ബാന, വചന സന്ദേശം, നെവേന. മണിമൂളി പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. പ്രിന്‍സ് തെക്കേതില്‍ കാര്‍മികത്വം വഹിക്കും.
ചൊവ്വഴ്ച വൈകുന്നേരം 4.30ന് ജപമാല, അഞ്ചിന് വിശുദ്ധ കുര്‍ബാന. വടപുറം അസീസി ആശ്രമം വികാരി ഫാ. നിഖില്‍ കാഞ്ഞിരത്തിങ്കല്‍ കാര്‍മികത്വം വഹിക്കും. ബുധനാഴ്ച വൈകുന്നേരം 4.30ന് ജപമാല, അഞ്ചിന് വിശുദ്ധകുര്‍ബാന. ചാത്തംമുണ്ട ചെറുപുഷ്പാശ്രമം വികാരി ഫാ. റെയ്ഗന് പള്ളുരുത്തിയില്‍ കാര്‍മികത്വം വഹിക്കും.
വ്യാഴാഴ്ച വൈകുന്നേരം 4.30ന് ജപമാല, അഞ്ചിന് വിശുദ്ധ കുര്‍ബാന. മണിമൂളി ക്രിസ്തുരാജ ഫെറോനാ ചര്‍ച്ച് അസി. വികാരി ഫാ. ജെറിന് പൊയ്കയില്‍ കാര്‍മികത്വം വഹിക്കും. വെള്ളിയാഴ്ച വൈകുന്നേരം 4.30ന് ജപമാല, അഞ്ചിന് വിശുദ്ധ കുര്‍ബാന. മണിമൂളി നിലമ്പൂര്‍ മേഖലാ സിഞ്ചലൂസ് ഫാ. ബെന്നി മുതിരക്കാലായില്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം. ഫാ. പ്രിന്‍സ് തെക്കേതില്‍ നേതൃത്വം നല്‍കും.
ശനിയാഴ്ച വൈകുന്നേരം 4.15ന് ജപമല, 4.45ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന. പയ്യമ്പള്ളി സെന്റ് കാതറിന്‍സ് ഫൊറോനാ ചര്‍ച്ച് അസി. വികരി ഫാ. ജൂഡ് വട്ടക്കുന്നേല്‍ വചന സന്ദേശം നല്‍കും. 6.45ന് ചുങ്കത്തറ മദര്‍ തെരേസ ചാപ്പലിലേക്ക് അമലോല്‍ഭവ മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം. 8.45ന് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം, തുടര്‍ന്ന് ആകാശ വിസ്മയം. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന, 10ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന. മൈസൂര്‍ ദര്‍ശന ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ജോണ്‍ കണ്ടന്‍കരി സിഎംഐ കാര്‍മികത്വം വഹിക്കും.
പാതിരിപ്പാടം സെന്റ് മേരീസ് ദേവാലയ വികാരി ഫാ. സണ്ണി കൊല്ലാര്‍തോട്ടം വചന സന്ദേശം നല്‍കും. 11.45ന് ലദീഞ്ഞ്, തിരുനാള്‍ പ്രദക്ഷിണം, 12.30ന് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം, നേര്‍ച്ച ഭക്ഷണം, രാത്രി ഏഴിന് കാഞ്ഞിരപ്പള്ളി അമല ക്രിയേഷന്‍സിന്റെ നാടകം "തച്ചന്' എന്നിവ നടക്കുമെന്ന് ഇടവക വികാരി ഫാ. ജെയ്നേഷ് പുതുക്കാട്ടില്‍ അറിയിച്ചു.