സിബിഎസ്ഇ ത്രോബോൾ ചാമ്പ്യൻഷിപ്പ്; വാണിയമ്പലം സെന്റ് ഫ്രാൻസിസും പെരിന്തൽമണ്ണ സിൽവർ മൗണ്ടും ജേതാക്കൾ
1483222
Saturday, November 30, 2024 4:49 AM IST
പെരിന്തൽമണ്ണ: സിബിഎസ്ഇ സഹോദയ സ്കൂൾ കോംപ്ലക്സ് മലപ്പുറം റീജ്യൺ സംഘടിപ്പിച്ച ത്രോബോൾ ചാമ്പ്യൻഷിപ്പ് വാണിയമ്പലം സെന്റ് ഫ്രാൻസിസ് സ്കൂളിൽ സമാപിച്ചു. അണ്ടർ 17,19 എന്നീ രണ്ട് വിഭാഗങ്ങളിൽ പെൺകുട്ടികൾക്കായാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. അണ്ടർ 17 വിഭാഗത്തിൽ വാണിയമ്പലം സെന്റ്ഫ്രാൻസിസ് സ്കൂൾ ജേതാക്കളായി.
മറവഞ്ചേരി ഹിൽടോപ്പ് പബ്ലിക് സ്കൂൾ രണ്ടും പൂക്കോട്ടുംപാടം ഗുഡ്വിൽ ഇംഗ്ലീഷ് സ്കൂൾ മൂന്നും സ്ഥാനങ്ങൾ നേടി. അണ്ടർ 19 വിഭാഗത്തിൽ പെരിന്തൽമണ്ണ സിൽവർമൗണ്ട് ഇന്റർനാഷണൽ സ്കൂൾ ഓവറോൾ ജേതാക്കളായി . വാണിയമ്പലം സെന്റ് ഫ്രാൻസിസ് സ്കൂൾ രണ്ടും വേങ്ങര പീസ് പബ്ലിക് സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അണ്ടർ 17 വിഭാഗത്തിൽ ബെസ്റ്റ് പ്ലെയർ ആയി സെന്റ്ഫ്രാൻസിസിലെ എ.പി .നെഷാ ഫാത്തിമയും അണ്ടർ 19ൽ ബെസ്റ്റ് പ്ലെയർ ആയി പെരിന്തൽമണ്ണ സിൽവർമൗണ്ടിലെ ഐമനും തെരെഞ്ഞെടുക്കപ്പെട്ടു.
വൈകുന്നരം നടന്ന സമാപന സമ്മേളനത്തിൽ സഹോദയ മലപ്പുറം മേഖലാ പ്രസിഡന്റ് എം. അബ്ദുൽ നാസർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡന്റ് മുഹമ്മദ് അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു സെന്റ് ഫ്രാൻസിസ് സ്കൂൾ മാനേജർ സിസ്റ്റർ വൽസ തോമസ് വ്യക്തിഗത ചാമ്പ്യൻഷിപ്പുകളും പ്രൻസിപ്പൽ സിസ്റ്റർ കെ. ടി. ലീന കാറ്റഗറിതല ട്രാഫികളും വിതരണം ചെയ്തു. വൈസ്പ്രിൻസിപ്പൽ കെ.സി. പ്രശാന്ത്, ഭാരവാഹികളായ പി. നിസാർഖാൻ, ടി. യൂസുഫ് അലി, അരുൺദാസ്, ലിജോ ജോസഫ്, അനൂപ്, രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.