ഗതാഗതം നിരോധിച്ചു
1482969
Friday, November 29, 2024 5:55 AM IST
മലപ്പുറം: വണ്ടൂര്‍ നിയോജകമണ്ഡലത്തിലെ ചെള്ളിത്തോട് പാലത്തിന്റെ പുനര്‍നിര്‍മാണ പ്രവൃത്തികള്‍ക്കായി പഴയ പാലം പൊളിച്ചുനീക്കുന്നതിനാല്‍ ഡിസംബര്‍ ഒന്ന് മുതല്‍ ഗതാഗതം നിരോധിച്ചതായി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
വണ്ടൂരിലേക്കുള്ള വാഹനങ്ങള്‍ കോട്ടാലകാട്ടുമുണ്ട, കോഴിപ്പറമ്പ്നടുവത്ത് റോഡുകള്‍ വഴിയും വണ്ടൂരില്‍നിന്ന് മഞ്ചേരി ഭാഗത്തേക്കുള്ള ചരക്കുവാഹനങ്ങള്‍ എളങ്കൂര്‍ വഴിയും തിരുവാലിയിലേക്കുള്ള ചരക്കുവാഹനങ്ങള്‍ കമ്പനിപ്പടി വഴിയും തിരിഞ്ഞുപോകണം. വണ്ടൂരില്‍ നിന്ന് തിരുവാലിയിലേക്കുള്ള മറ്റുവാഹനങ്ങള്‍ക്ക് പാലത്തിന് സമീപം നിര്‍മിക്കുന്ന താല്‍ക്കാലിക റോഡിലൂടെ പോകാവുന്നതാണ്.
മേലാറ്റൂര്‍ അസിസ്റ്റന്റ് എന്‍ജിനീയറുടെ കീഴില്‍ വരുന്ന മുള്ള്യാകുര്ശിപാണ്ടിക്കാട് റോഡില്‍ പട്ടിക്കാട് മുതല്‍ ആക്കപറമ്പ് വരെ നിര്‍മാണ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ 30 മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ പാണ്ടിക്കാട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ ആക്കപറമ്പ്മേലാറ്റൂര് വഴിയും പെരിന്തല്‍മണ്ണ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ കാര്യവട്ടംമേലാറ്റൂര് വഴിയും പോകണമെന്ന്എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.