സ്കൂള്‍ ചുറ്റുമതില്‍ ഉദ്ഘാടനം ചെയ്തു
1482968
Friday, November 29, 2024 5:55 AM IST
നിലമ്പൂര്‍: എരഞ്ഞിമങ്ങാട് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് ജില്ലാ പഞ്ചായത്ത് മെയിന്റനന്‍സ് ഗ്രാൻഡുപയോഗിച്ച് പത്ത് ലക്ഷം രൂപ ചെലവില്‍ പുനര്‍നിര്‍മിച്ച ചുറ്റുമതിലിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ എന്‍.എ. കരീം നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് ഹാരിസ് ആട്ടീരി അധ്യക്ഷത വഹിച്ചു.
എസ്എംസി ചെയര്മാന് സി. സൂര്യപ്രകാശ്, എംടിഎ പ്രസിഡന്റ് ലത സുരേഷ്, വാര്‍ഡംഗം എ. ഷെരീഫ്, പ്രിന്‍സിപ്പല്‍ റോസമ്മ ജോണ്‍, പ്രധാനാധ്യാപിക റോഷ്നി ജോ, ഡെപ്യൂട്ടി എച്ച്എം. സ്റ്റീഫന്‍ ചാണ്ടി, സ്റ്റാഫ് സെക്രട്ടറി പി. പ്രശാന്ത്, എസ്ആര്‍ജി കണ്‍വീനര്‍ കെ.വി. ജോഷി, റഷീദ് അക്കര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.