ജനങ്ങളെ കബളിപ്പിച്ച് മരുന്നു കടച്ചവടം : നടപടി വേണമെന്ന് എകെസിഡിഎ സമ്മേളനം
1482967
Friday, November 29, 2024 5:55 AM IST
മഞ്ചേരി : ജനങ്ങളെ കബളിപ്പിക്കുന്ന പരസ്യം നല്കി അലോപ്പതി മരുന്ന് കച്ചവടം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി വേണമെന്ന് എകെസിഡിഎ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ശതമാനക്കണക്കില്‍ വിലക്കിഴിവ് പരസ്യം നല്കി പത്തു ശതമാനം പോലും വിലകുറച്ചു നല്‍കാതെ അലോപ്പതി മരുന്ന് കച്ചവടം നടത്തുന്ന സ്ഥാപനങ്ങളില്‍ പരിശോധന നടത്തി നടപടികള്‍ സ്വീകരിക്കണമെന്ന് മഞ്ചേരി ജയശ്രീ ഓഡിറ്റോറിയത്തില്‍ (അബ്ദുള്‍ മജീദ് നഗര്‍) ചേര്‍ന്ന എകെസിഡിഎ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം സംസ്ഥാന പ്രസിഡന്റ് എ.എന്‍.മോഹന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ.യു.എ.ലത്തീഫ് എംഎല്‍എ മുഖ്യാതിഥിയായിരുന്നു.
ചടങ്ങില്‍ മഞ്ചേരി യൂണിറ്റിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് വിതരണം ജില്ലാ കളക്ടര്‍ വി.ആര്.വിനോദ് വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് രാജന് പൂവാടി അധ്യക്ഷത വഹിച്ചു.
നഗരസഭാ വൈസ് ചെയര്മാന് വി.പി.ഫിറോസ്, ജില്ലാ ഡ്രഗ്സ് ഇന്‍സ്പെക്ടര്‍ ടി.എം.അനസ്, ഐഎംഎ പ്രസിഡന്റ് ഡോ.രാജേഷ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്് കെ.നിവിന്‍ ഇബ്രാഹിം, എകെസിഡിഎ ജനറല്‍ സെക്രട്ടറി എല്‍.ആര്.ജയരാജ്, സംസ്ഥാന ട്രഷറര്‍ വി.അന്‍വര്‍, നോര്‍ത്ത് സോണ്‍ പ്രസിഡന്റ് രഞ്ജിത്ത് കല്ലാട്ട്, അബ്ദുള്‍ മജീദ്, ടി.കെ.സജീബ്, വി.ഉണ്ണികൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.